കാലടി ∙ തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തിലെ ശ്രീപാർവതി ദേവിയുടെ നടതുറപ്പ് മഹോത്സവ ദിനങ്ങളിൽ ഭക്തജനങ്ങൾക്ക് ദർശനത്തിനായുള്ള വെർച്വൽ ക്യൂ ബുക്കിങ് ആരംഭിച്ചു. കലക്ടർ ജി.പ്രിയങ്ക ഉദ്ഘാടനം ചെയ്തു.
ക്ഷേത്ര ട്രസ്റ്റ് പ്രസിഡന്റ് എ.മോഹൻകുമാർ, സെക്രട്ടറി എ.എൻ.മോഹനൻ, പബ്ലിസിറ്റി കൺവീനർ എം.എസ്.അശോകൻ തുടങ്ങിയവർ പങ്കെടുത്തു.
2026 ജനുവരി 2 മുതൽ 13 വരെയാണ് നടതുറപ്പ് മഹോത്സവം. ക്ഷേത്രത്തിന്റെ വെബ്സൈറ്റായ
വഴി ബുക്ക് ചെയ്യാം.
വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്നതിലൂടെ ഭക്തജനങ്ങൾക്ക് സമയബന്ധിതമായി ദർശനം പൂർത്തിയാക്കാൻ സാധിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. വെർച്വൽ ക്യൂ ബുക്ക് ചെയ്യുന്ന ഭക്തർക്ക് ദേവസ്വം പാർക്കിങ് ഗ്രൗണ്ടുകളായ സൗപർണിക, കൈലാസം എന്നിവിടങ്ങളിലെ വെരിഫിക്കേഷൻ കൗണ്ടറിൽ ബുക്കിങ് രസീത് നൽകി ദർശന പാസ് വാങ്ങാം.
വെർച്വൽ ക്യൂ ബുക്ക് ചെയ്യാത്തവർക്ക് സാധാരണ ക്യൂവിലൂടെ ദർശനം നടത്താം. കൂടുതൽ വിവരങ്ങൾക്ക്: 85477 69454.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

