കടലുണ്ടി ∙ കോട്ടക്കടവ് പാലം അപ്രോച്ച് റോഡരിക് കോൺക്രീറ്റ് ചെയ്ത് നടപ്പാത സൗകര്യമൊരുക്കി അധികൃതർ. പാലത്തിന്റെ വള്ളിക്കുന്ന് കരയിലാണ് ഒരു മീറ്റർ വീതിയിൽ 100 മീറ്ററോളം ദൂരം ഇരുവശത്തും കോൺക്രീറ്റ് ചെയ്തത്.
ഇതു കാൽനട യാത്രക്കാർക്ക് സൗകര്യമായി.
കടലുണ്ടിപ്പുഴയ്ക്ക് കുറുകെയുള്ള പാലം കടന്ന് വള്ളിക്കുന്ന് പഞ്ചായത്തിലേക്ക് പ്രവേശിക്കുന്ന ഭാഗത്ത് റോഡ് തീരെ വീതിയുണ്ടായിരുന്നില്ല. ആനയാറങ്ങാടി വരെ ഇരുവശത്തും വലിയ താഴ്ചയാണ്.
ഇവിടെ അപകടങ്ങൾ പതിവായതോടെ കഴിഞ്ഞ വർഷം പൊതുമരാമത്ത് വകുപ്പ് ഇടപെട്ട് അപ്രോച്ച് റോഡരികിൽ സുരക്ഷാ തൂണുകൾ സ്ഥാപിച്ചിരുന്നു.
എന്നാൽ വീതിയില്ലാത്ത പാതയിൽ ഇരുവശത്തു നിന്നും വലിയ വാഹനങ്ങൾ എത്തിയാൽ അരികിലേക്ക് മാറി നിൽക്കാൻ ഇടമില്ലാത്തതു ആശങ്ക സൃഷ്ടിച്ചിരുന്നു. നാട്ടുകാർ ഒപ്പുശേഖരണം നടത്തി നൽകിയ നിവേദനം പരിഗണിച്ചാണ് പാർശ്വഭാഗം കോൺക്രീറ്റ് ചെയ്ത് നടന്നു പോകാനുള്ള വഴിയൊരുക്കിയത്. കോട്ടക്കടവ്–അത്താണിക്കൽ റോഡിന് 30 മീറ്റർ വീതിയിൽ ഭൂമിയുണ്ട്.
ഇതു പ്രയോജനപ്പെടുത്തി അപകട മേഖലയായ ആനയാറങ്ങാടി വരെയെങ്കിലും റോഡ് വികസിപ്പിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. ഇക്കാര്യം സൂചിപ്പിച്ച് പ്രദേശവാസികൾ മരാമത്ത് അധികൃതർക്ക് നേരത്തേ നിവേദനം നൽകിയിരുന്നെങ്കിലും നടപടി നീളുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

