പുൽപള്ളി ∙ കേരളമാകെ യുഡിഎഫ് തരംഗമുണ്ടായപ്പോഴും കോൺഗ്രസിന്റെ തട്ടകമായ പുൽപള്ളിയിൽ പരാജയം ഏറ്റുവാങ്ങിയതിന്റെ ഉത്തരവാദിത്തം ഒരു വിഭാഗം നേതാക്കൾക്കാണെന്നും അവരെയാണ് പാർട്ടിയിൽനിന്നു പുറത്താക്കേണ്ടതെന്നും അച്ചടക്കനടപടിക്കു വിധേയരായവർ ആവശ്യപ്പെട്ടു.
തിരിച്ചറിവുണ്ടായ കാലംമുതൽ കോൺഗ്രസ് പാരമ്പര്യം മുറുകെപിടിച്ച് പാർട്ടിക്കുവേണ്ടി കഠിനാധ്വാനം ചെയ്തവരെ പുറത്താക്കാൻ ഇവർക്കൊന്നും ധാർമികമായ അവകാശമില്ല. പതിറ്റാണ്ടുകളായി കോൺഗ്രസ് കൈവശംവച്ചിരുന്ന വാർഡുകൾ പേമെന്റ് സീറ്റാക്കി ഇഷ്ടക്കാർക്ക് നൽകിയപ്പോൾ വോട്ടർമാർ തിരസ്കരിച്ചെന്ന് മനസ്സിലാക്കാത്തവരാണ് പരാജയത്തിന്റെ ഉത്തരവാദിത്തത്തിൽനിന്നു തലയൂരാൻ തങ്ങളെ ബലിയാടാക്കുന്നത്.
കെപിസിസി ജനറൽസെക്രട്ടറി കെ.എൽ.
പൗലോസ്, പഞ്ചായത്ത് പ്രസിഡന്റ് ടി.എസ്. ദിലീപ്കുമാർ, മണ്ഡലം പ്രസിഡന്റ് പി.ഡി.
ജോണി എന്നിവരുടെ തട്ടകങ്ങളിൽ യുഡിഎഫ് സ്ഥാനാർഥികൾ തോറ്റതിന്റെ ഉത്തരവാദിത്തം കണക്കിലെടുത്ത് അവർ രാജിവയ്ക്കാൻ തയാറാവണമെന്നും ആവശ്യപ്പെട്ടു.
തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ യുഡിഎഫ് സംവിധാനം പാടേ പരാജയപ്പെട്ടു. സ്ഥാനാർഥികൾ നോമിനേഷൻ നൽകിയശേഷം ഭാരവാഹികളുടെ യോഗം വിളിച്ച് കാര്യങ്ങൾ അന്വേഷിക്കാൻ ആരും തയാറായില്ല.
പ്രതിപക്ഷനേതാവിന്റെ പരിപാടി പൊളിച്ചതും നേതാക്കൾ തന്നെയാണ്. ഒരു പൊതുയോഗംപോലും പുൽപള്ളിയിൽ നടത്താൻ ഇവർക്കു സാധിച്ചില്ലെന്നും ഈ രംഗത്തുണ്ടായ ഉദാസീനതയും അമിത ആത്മവിശ്വാസവുമാണ് യുഡിഎഫിനെ കുഴിയിൽ വീഴ്ത്തിയതെന്നും ആരോപിച്ചു.
ടി.എസ്.
ദിലീപ്കുമാർ ബ്ലോക്ക് ഡിവിഷനിൽ വിജയിച്ചപ്പോൾ വാർഡുകളിലെ കോൺഗ്രസ് സ്ഥാനാർഥികളുടെ വോട്ടുകുറഞ്ഞത് അന്വേഷിക്കണം. പാർട്ടി ഓഫിസ് പാർട്ടിക്ക് തിരിച്ചുകിട്ടാൻ പോരാട്ടം നടത്തിയതിന്റെ വൈരാഗ്യത്തിനാണ് ഭാരവാഹികൾ ഉൾപ്പെടെയുള്ളവരെ സംഘടനയിൽ നിന്നകറ്റിനിർത്തിയത്.
പാരമ്പര്യ കോൺഗ്രസുകാരെയും അകറ്റുന്ന നിലപാടാണ് ചില നേതാക്കൾ സ്വീകരിച്ചത്.
തിരഞ്ഞെടുപ്പുകാലത്തുപോലും എല്ലാവരെയും ചേർത്തു നിർത്തുന്നതിൽ ഉത്തരവാദപ്പെട്ടവർക്കു വീഴ്ച സംഭവിച്ചതാണ് ഇവിടെ പരാജയത്തിനു കാരണമായത്. കെപിസിസി നിർദേശം ലംഘിച്ചാണ് പുൽപള്ളിയിൽ സ്ഥാനാർഥി നിർണയമടക്കമുള്ള കാര്യങ്ങൾ നടത്തിയത്.
ഇക്കാര്യത്തിൽ വിശദമായ അന്വേഷണവും നടപടിയുമാവശ്യപ്പെട്ട് കേന്ദ്ര–സംസ്ഥാന നേതൃത്വങ്ങൾക്കും പ്രിയങ്ക ഗാന്ധി എംപിക്കും പരാതി നൽകും.
കാലുവാരലും വെട്ടിനിരത്തലും നടത്തി സംഘടനയെ ദുർബലപ്പെടുത്തുന്നതിനെതിരെ പോരാട്ടം തുടരും. തങ്ങളാരും ഓടുപൊളിച്ച് ഇറങ്ങിവന്നവരോ ആരുടെയെങ്കിലും ശിങ്കിടികളായി പ്രവർത്തിക്കുന്നവരോ അല്ലെന്നും നേതൃത്വം മനസ്സിലാക്കണമെന്നും ആവശ്യപ്പെട്ടു.
സജി വിരിപ്പാമറ്റം അധ്യക്ഷത വഹിച്ചു. കെ.വി.ക്ലീറ്റസ്, സജി പെരുമ്പിൽ, കെ.സി.ജേക്കബ്, ചന്ദ്രൻ കൂർമുള്ളാനി, വിജയൻ തോമ്പ്രക്കുടി, മധു സെബാസ്റ്റ്യൻ എന്നിവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

