വാണിയംകുളം ∙ ഓട്ടോറിക്ഷയിൽ എത്തിയവർ പെട്രോൾ പമ്പിന് തീയിടാൻ ശ്രമിച്ചു. വാണിയംകുളം ടൗണിലെ കെഎം പെട്രോൾ പമ്പിൽ തിങ്കളാഴ്ച രാത്രി 11ന് ആണു സംഭവം.
ഓട്ടോറിക്ഷയിൽ പെട്രോൾ വാങ്ങാൻ എത്തിയതായിരുന്നു 3 പേരടങ്ങിയ സംഘം. പ്ലാസ്റ്റിക് കുപ്പി കൈവശമില്ലെന്നും ഒരു കുപ്പിയിൽ പെട്രോൾ നൽകണമെന്നും ഓട്ടോറിക്ഷയിൽ എത്തിയവർ പമ്പിലെ ജീവനക്കാരോട് ആവശ്യപ്പെട്ടു.
എന്നാൽ കുപ്പിയിൽ പെട്രോൾ നൽകില്ലെന്നു ജീവനക്കാർ പറഞ്ഞു. തുടർന്ന് ഓട്ടോറിക്ഷയിൽ ഉണ്ടായിരുന്ന രണ്ടു പേർ പുറത്തിറങ്ങി ജീവനക്കാരെ അസഭ്യം പറയുകയും വാക്കുതർക്കം ഉണ്ടാവുകയും ആയിരുന്നു.
കുപ്പിയിൽ പെട്രോൾ തന്നില്ലെങ്കിൽ പമ്പിന് തീവയ്ക്കും എന്നും കൊല്ലുമെന്നും ഭീഷണിപ്പെടുത്തിയതായും ജീവനക്കാർ പറഞ്ഞു. കുപ്പി പമ്പിൽ ഇല്ല എന്ന് ബോധ്യമായതോടെ ഓട്ടോയിൽ ഇവർ തന്നെ കരുതിയിരുന്ന കാൻ ജീവനക്കാർക്ക് നൽകി അതിൽ പെട്രോൾ നിറച്ചു നൽകാൻ നിർബന്ധിക്കുകയായിരുന്നു. കാനിൽ പെട്രോൾ നിറച്ചതിനുശേഷം പമ്പിനുള്ളിലെ നിലത്തൊഴിച്ച് തീ കൊളുത്താൻ ശ്രമിക്കുകയായിരുന്നു.
സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങൾ സഹിതം പമ്പ് മാനേജർ ഷൊർണൂർ ഡിവൈഎസ്പിക്കു പരാതി നൽകിയിട്ടുണ്ട്. വിഷയത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

