കൽപറ്റ ∙ വയനാട്ടിലെ എന്‍ ഊര് പൈതൃക ഗ്രാമം ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആര്‍ലേക്കര്‍ സന്ദര്‍ശിച്ചു. എന്‍ ഊര് ചാരിറ്റബിള്‍ സൊസൈറ്റി പ്രസിഡന്റ് കൂടിയായ സബ് കലക്ടര്‍ അതുല്‍ സാഗറും ജീവനക്കാരും ഗവര്‍ണറെ സ്വീകരിച്ചു.
ഗോത്രവിഭാഗങ്ങളില്‍ നിന്നുള്ള നെല്ല്കുത്ത്, വട്ടക്കളി, ഗോത്രഗാനങ്ങള് തുടങ്ങിയ കലാപരിപാടികള്‍ ആസ്വദിച്ച ഗവര്‍ണര്‍ എന്‍ ഊരിലെ കലാകാരന്മാരും ജീവനക്കാരുമായും ആശയ വിനിമനം നടത്തി. ഭാര്യ അനഘ അര്‍ലേക്കറും ഗവര്‍ണറോടൊപ്പമുണ്ടായിരുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

