മാനന്തവാടി ∙ തിരുനെല്ലി പോത്തുമൂലയിൽ കടുവ പശുവിനെ ആക്രമിച്ചു കൊന്നു. എമ്മടി കൊല്ലിമൂല സുബ്രഹ്മണ്യന്റെ രണ്ടര വയസ്സുള്ള പശുവിനെയാണ് ഇന്നലെ രാവിലെ 10.30ഓടെയാണ് വീടിന്റെ സമീപത്തുള്ള പറമ്പിൽ മേയാൻ വിട്ടപ്പോൾ കടുവ പിടികൂടിയത്.
പശു വീണു കിടക്കുന്നത് കണ്ട അയൽവാസികൾ വിവരം അറിയിച്ചതിനെ തുടർന്ന് സ്ഥലത്തെത്തിയ സുബ്രഹ്മണ്യൻ പശു ചത്തുകിടക്കുന്നതാണ് കണ്ടത്.
കടുവ തന്നെയാണ് പശുവിനെ കൊന്നതെന്ന് സ്ഥലത്തെത്തിയ വനപാലകർ സ്ഥിരീകരിച്ചു. കഴിഞ്ഞ വർഷവും സുബ്രഹ്മണ്യന്റെ പശുവിനെ കടുവ കൊന്നിരുന്നു.
പ്രദേശത്തെ ഭൂരിഭാഗം ആളുകളും മൃഗപരിപാലനം മുഖ്യ തൊഴിലായി സ്വീകരിച്ചവരാണ്.
അതുകൊണ്ട് തന്നെ നാട്ടുകാർ ഏറെ ഭീതിയിലാണ്. വിവരം അറിഞ്ഞ് സ്ഥലത്തെത്തിയ വനപാലകർ പരിശോധന നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. വനപാലകർ കടുവയെ കണ്ടെത്താനായി പ്രദേശത്ത് ക്യാമറകൾ സ്ഥാപിച്ചു. പ്രദേശത്ത് ക്യാംപ് ചെയ്യുന്ന വനപാലകർ നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്.ആർആർടി ഡപ്യൂട്ടി റേഞ്ച് ഫോറസ്റ്റ് ഓഫിസർ ജയേഷ് ജോസഫ്, സെക്ഷൻ ഫോറസ്റ്റ് ഓഫിസർ എൻ.മാധവൻ, ബീറ്റ് ഫോറസ്റ്റ് ഓഫിസർമാരായ ടി.കെ.നന്ദകുമാർ, എ.കെ.അനീഷ്, സി.അന്റോണിയോ എന്നിവരുടെ നേതൃത്വത്തിലാണ് നിരീക്ഷണം നടത്തുന്നത്.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

