കുറുപ്പംപടി ∙ കൂവപ്പടി ബ്ലോക്ക് പഞ്ചായത്തിൽ പ്രസിഡന്റ് സ്ഥാനം ഉറപ്പിച്ച് പെരുമ്പാവൂരിലെ ചുമട്ടു തൊഴിലാളിയായ പി.വി.സുനിൽ. ബ്ലോക്കിലെ ഏക പട്ടികജാതി സംവരണ വാർഡായ കോടനാട് നിന്നാണു സുനിൽ ജയിച്ചത്. ഐഎൻടിയുസി പെരുമ്പാവൂർ യൂണിറ്റിൽ പൂൾ 5 എ അംഗമായ സുനിൽ നിലവിൽ കൂവപ്പടി പഞ്ചായത്ത് 3–ാം വാർഡ് അംഗമാണ്.
2020ൽ ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷമായ 798 വോട്ടുകൾക്കായിരുന്നു വിജയം. ഇക്കുറി ബ്ലോക്ക് പഞ്ചായത്തിലേക്ക് 788വോട്ടുകളുടെ ഭൂരിപക്ഷത്തിലാണു വിജയിച്ചത്.
ഐഎൻടിയുസി കൂവപ്പടി, കോടനാട് മണ്ഡലം പ്രസിഡന്റ്, പെരുമ്പാവൂർ ബ്ലോക്ക് സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ചിട്ടുണ്ട്.
ഐരാപുരം ശ്രീശങ്കര കോളജിലെ പ്രീഡിഗ്രി പഠനകാലത്ത് കെഎസ്യുവിലൂടെയാണു രാഷ്ട്രീയ പ്രവർത്തനം തുടങ്ങിയത്. എംപി,എംഎൽഎ ഫണ്ടുകളും പഞ്ചായത്ത് ഫണ്ടും ഉപയോഗിച്ചു തന്റെ വാർഡിലും സമീപ വാർഡുകളിലും വികസന കൊണ്ടുവരാൻ കഴിഞ്ഞതാണ് വിജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു.
കരാട്ടെ ബ്ലാക്ക് ബെൽറ്റാണ്. ഫിറ്റ്നസ് ട്രെയ്നർ കൂടിയായ സുനിൽ വല്ലത്തും ഒക്കലും പ്രവർത്തിക്കുന്ന ‘ഫോക്കസ് ലാബ്’ ഫിറ്റ്നസ് സെന്ററിന്റെ പാർട്ണറും പെരുമ്പാവൂരിലെ പ്രോട്ടീൻ ഷോപ്പ് ഉടമയുമാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

