ബൈസൺവാലി∙ ക്ലാസ് നടക്കുമ്പോൾ ക്ലാസ് മുറിയുടെ പിവിസി സീലിങ് തകർന്നുവീണു. ബൈസൺവാലി ഗവ.
ഹയർ സെക്കൻഡറി സ്കൂളിൽ ഇന്നലെ രാവിലെ 10ന് ആണു സംഭവം. നാലാം ക്ലാസിന്റെ സീലിങ്ങാണ് അടർന്നുവീണത്.
ഇൗ സമയം ക്ലാസ് മുറിയിൽ അധ്യാപകനും വിദ്യാർഥികളുമുണ്ടായിരുന്നു. പരിഭ്രാന്തരായി പുറത്തേക്ക് ഓടുന്നതിനിടെ 4 കുട്ടികൾക്കു വാതിൽപടിയിൽ തലയിടിച്ചു നിസ്സാര പരുക്കേറ്റു.
ഒരു വർഷം മുൻപാണു 10 കോടി രൂപ മുടക്കി ബൈസൺവാലി ഗവ.
ഹയർ സെക്കൻഡറി സ്കൂളിനെ ഹൈടെക് വിദ്യാലയമാക്കി കെട്ടിടനിർമാണം പൂർത്തിയാക്കിയത്. ജില്ലാ പഞ്ചായത്ത് അനുവദിച്ച 10 ലക്ഷം രൂപ ഉപയോഗിച്ച് കഴിഞ്ഞ ഫെബ്രുവരിയിൽ ഇൗ കെട്ടിടത്തിന്റെ സീലിങ്ങും പൂർത്തിയാക്കി.
ഒരു വർഷം തികയും മുൻപേ സീലിങ് അടർന്നുവീണത് നിർമാണത്തിലെ അപാകത മൂലമാണെന്ന് ആക്ഷേപമുണ്ട്. ബിജെപി പ്രവർത്തകർ സ്കൂളിലെത്തി പ്രതിഷേധിച്ചു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

