കല്ലമ്പലം ∙തദ്ദേശ തിരഞ്ഞെടുപ്പിന് മുന്നോടിയായി പൊതു സ്ഥലങ്ങളിൽ കെട്ടിയിരുന്ന പോസ്റ്ററുകൾ അലക്ഷ്യമായി റോഡിൽ ഉപേക്ഷിച്ച നിലയിൽ. ഒറ്റൂർ പഞ്ചായത്ത് നാലാം വാർഡിലെ ബൂത്തായ മുള്ളറംകോട് ഗവ.എൽപി എസിന് സമീപം മാവിൻമൂട് ആയിലിക്കോണം റോഡിലാണ് തിരഞ്ഞെടുപ്പ് കഴിഞ്ഞ് ദിവസങ്ങളായിട്ടും പോസ്റ്ററുകൾ കൂട്ടിയിട്ടിരിക്കുന്നത്.
രാഷ്ട്രീയ പാർട്ടികൾ പൊതുസ്ഥലങ്ങളിൽ കെട്ടുന്ന പ്രചാരണ പോസ്റ്ററുകളും തോരണങ്ങളും തിരഞ്ഞെടുപ്പ് കഴിയുമ്പോൾ മാറ്റണമെന്നാണ് നിർദേശം.
റോഡിൽ അലക്ഷ്യമായി ഉപേക്ഷിക്കരുതെന്നും അവ ശേഖരിച്ച് ഹരിത കർമ സേനയ്ക്ക് കൈമാറി പരിസര മലിനീകരണം ഒഴിവാക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മിഷൻ അറിയിച്ചിരുന്നു. അതിനെല്ലാം പുല്ലു വില കൽപിക്കും വിധത്തിലാണ് മാവിൻമൂട്ടിലെ കാഴ്ച.
വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും പരിസരത്തെ താമസക്കാർക്കും ഇതുമൂലം ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. ഇരുചക്ര വാഹനങ്ങൾ പൊട്ടി വീണുകിടക്കുന്ന തോരണത്തിന്റെ ചരടുകളിൽ കുരുങ്ങി അപകടം ഉണ്ടാകാനും സാധ്യതയുണ്ട്.
ബന്ധപ്പെട്ടവർ ഇതു ശ്രദ്ധിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

