ഫോർട്ട്കൊച്ചി∙ കൊച്ചിൻ കാർണിവൽ വർണാഭമാക്കാൻ റോഡ് അലങ്കാരം തുടങ്ങി. വെളി – കമാലക്കടവ് കെ.ബി.ജേക്കബ് റോഡിൽ ഞാലിപ്പറമ്പ് മുതൽ അമരാവതി വരെയുള്ള ഭാഗത്താണ് തോരണം കെട്ടുന്ന ജോലി ആരംഭിച്ചിട്ടുള്ളത്.
റോഡിന്റെ ഇരുവശത്തും നക്ഷത്രങ്ങളും സ്ഥാനം പിടിക്കും.21ന് രാവിലെ 9ന് വാസ്കോഡ ഗാമ സ്ക്വയറിൽ കെ.ജെ.മാക്സി എംഎൽഎ കാർണിവൽ പതാക ഉയർത്തും. കാർണിവലിനോട് സഹകരിക്കുന്ന 100 സംഘടനകളുടെ പതാകകളും അന്ന് ഉയരും.
പതാക ഉയർത്തുന്നതിനുള്ള കൊടി മരങ്ങൾ സ്ഥാപിക്കുന്ന ജോലിയും ആരംഭിച്ചു. അന്ന് വൈകിട്ട് 3ന് സൗത്ത് ബീച്ചിൽ മെഗാ ഷോ നടക്കും.
25ന് പണ്ഡിതൻ ടെംപിൾ റോഡിലെ ഗോപാലകൃഷ്ണ ക്ഷേത്രത്തിൽ രംഗോലി, കോലം വര മത്സരങ്ങൾ അരങ്ങേറും.
29ന് രാവിലെ 10ന് വെളി പള്ളത്ത് രാമൻ മൈതാനത്ത് യോഗ മത്സരങ്ങളും നടക്കും.നീന്തൽ, ഷൂട്ടിങ്, സൈക്കിൾ റേസ്, ഗാട്ടാ ഗുസ്തി തുടങ്ങി ഒട്ടേറെ കായിക ഇനങ്ങളും മാരത്തണും കാർണിവലിനോട് അനുബന്ധിച്ച് നടക്കും. പുതുവത്സര ദിനം പുലരുമ്പോൾ പരേഡ് മൈതാനത്ത് കത്തിക്കുന്നതിനായി 50 അടി ഉയരമുള്ള പപ്പാഞ്ഞിയെയും കാർണിവൽ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഒരുക്കുന്നുണ്ട്.
സൈക്കിൾ റേസ് 21ന് രാവിലെ 6ന് ഫോർട്ട്കൊച്ചി വെളിയിൽ നിന്ന ആരംഭിച്ച് ചെല്ലാനം ഗൊണ്ട്പറമ്പ് വരെ ചെന്ന് തിരികെ ഫോർട്ട്കൊച്ചിയിൽ സമാപിക്കും. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

