യുവാക്കൾ ആഴ്ചയിൽ 70 മണിക്കൂർ ജോലി ചെയ്യണമെന്ന ഇൻഫോസിസ് സഹസ്ഥാപകൻ എൻ.ആർ. നാരായണമൂർത്തിയുടെ ‘ആഹ്വാനം’ സൃഷ്ടിച്ച കോലാഹലം ഇനിയും കെട്ടിട്ടില്ല.
ഒരു ദിവസം 15 മണിക്കൂർ ജോലി ചെയ്ത ഒരു ക്വിക് കൊമേഴ്സ് ഡെലിവറി ബോയിയുടെ ശമ്പളക്കഥയാണ് ഇപ്പോൾ വൈറൽ. 15 മണിക്കൂറിനിടെ 28 ഓർഡറുകൾ വിതരണം ചെയ്തു.
കിട്ടിയ വരുമാനം വെറും 763 രൂപ.
ഉത്തരാഖണ്ഡ് സ്വദേശിയായ തപ്ലിയാൽ എന്ന യുവാവാണ് തന്റെ വേതനക്കാര്യം ഇൻസ്റ്റഗ്രാമിൽ റീലായി ഇട്ടത്. കിട്ടിയ വേതനത്തിന്റെ സ്ക്രീൻഷോട്ടുകളും വിഡിയോയിലുണ്ട്.
ഒരു മണിക്കൂറിൽ ശരാശരി 52 രൂപയാണ് സമ്പാദ്യം. അവസാനത്തെ ഓർഡറിന് കിട്ടിയത് 15.83 രൂപ.
പോസ്റ്റിൽ ക്വിക് കൊമേഴ്സ് കമ്പനിക്കെതിരെ പലരും രംഗത്തെത്തി. കുറഞ്ഞ വേതനം നൽകി ചൂഷണം ചെയ്യുകയാണെന്നും ഇങ്ങനെയാണോ നിങ്ങൾ ജീവനക്കാരെ സംരക്ഷിക്കുന്നതെന്നും ചിലർ ചോദിച്ചു.
ഈ ബിസിനസ് രീതിതന്നെ ശരിയല്ലെന്നാണ് മറ്റു ചിലർ വിമർശിച്ചത്.
തപ്ലിയാൽ പിന്നാലെ പോസ്റ്റ് ചെയ്ത റീലുകളിൽ മറ്റു ചില ദിവസങ്ങളിൽ 1600 രൂപ, 2000 രൂപ എന്നിങ്ങനെ കിട്ടിയെന്നും പറയുന്നുണ്ട്. വിഡിയോ കാണാം:
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

