ചെറുപുഴ ∙ ചെറുപുഴ അയ്യപ്പ ക്ഷേത്രോത്സവത്തിന്റെ നാലാം ദിനമായ ശനിയാഴ്ച രാവിലെ വിവിധ പൂജകൾക്ക് ശേഷം ഭഗവതിസേവ, ഉത്സവബലി, പനിനീർ അഭിഷേകം, നവകാഭിഷേകം, അന്നദാനം, അക്ഷരശ്ലോക സദസ്സ്, ദീപാരാധന, തായമ്പക, പുളിങ്ങോം ഏരിയാകാഴ്ച, തിടമ്പുനൃത്തം, ഗാനമേള എന്നിവ ഉണ്ടായി. ഉത്സവത്തിന്റെ അഞ്ചാം ദിനമായ ഇന്ന് രാവിലെ വിവിധ പൂജകൾക്ക് ശേഷം രാവിലെ 7ന് ഉഷഃപൂജ, ഭഗവതിസേവ, 8ന് ശ്രീഭൂതബലി, 11ന് ഇളനീർ അഭിഷേകം, നവകാഭിഷേകം, ഉച്ചപ്പൂജ, ഉച്ചയ്ക്ക് 12 ന് അന്നദാനം, 2.30ന് അക്ഷരശ്ലോക സദസ്സ്, വൈകിട്ടു 6ന് ദീപാരാധന, പഞ്ചവാദ്യം, രാത്രി 7ന് അരിമ്പ-ആയന്നൂർ-തവളക്കുണ്ട് ഏരിയ കാഴ്ച അരിമ്പയിൽനിന്നു പുറപ്പെടും. 7.15ന് അത്താഴപൂജ, ശ്രീഭൂതബലി, 8.15ന് വെദിരമന കേശവൻ നമ്പൂതിരിയുടെ തിടമ്പുനൃത്തം.
10ന് ഗാനമേള. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

