കോട്ടയം ∙ വിജയമധുരം ഒന്നിച്ചു രുചിച്ച് മുൻ നഗരസഭാധ്യക്ഷരായ ദമ്പതികൾ. കോട്ടയം നഗരസഭയിൽ എം.പി.സന്തോഷ് കുമാറും ഭാര്യ ബിന്ദു സന്തോഷ് കുമാറും പാലായിൽ ഷാജു തുരുത്തനും ഭാര്യ ബെറ്റി ഷാജുവും ജയിച്ചു.
കോട്ടയം 39–ാം വാർഡ് ഇല്ലിക്കലിൽനിന്നാണ് ഡിസിസി ജനറൽ സെക്രട്ടറി സന്തോഷ്കുമാറിന്റെ വിജയം. ഭൂരിപക്ഷം 509.
മഹിളാ കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറിയായ ഭാര്യ ബിന്ദു സന്തോഷ്കുമാറിനാണ് ഭൂരിപക്ഷം കൂടുതൽ. 40ാം വാർഡ് പുളിനാക്കലിൽനിന്നുള്ള ജയം 521 വോട്ടിന്.
2012ൽ സന്തോഷ്കുമാറും 2009ൽ ബിന്ദുവും കോട്ടയം നഗരസഭയിൽ അധ്യക്ഷരായിട്ടുണ്ട്.
ഷാജു തുരുത്തന് 282 ഭൂരിപക്ഷം;ബെറ്റിക്ക് 192
പാലാ നഗരസഭയിൽ മുൻപ് 2 തവണ അധ്യക്ഷയായിട്ടുള്ള ബെറ്റി ഷാജു ഇത്തവണ ജയിച്ചത് ഒന്നാം വാർഡ് പരമലക്കുന്നിൽനിന്ന്. 192 വോട്ടുകളുടെ ഭൂരിപക്ഷം.
തൊട്ടടുത്തുള്ള 2ാം വാർഡ് മുണ്ടുപാലത്ത് മത്സരിച്ച ഭർത്താവ് ഷാജു തുരുത്തന്റെ ഭൂരിപക്ഷം 282. കേരള കോൺഗ്രസ് (എം) സ്ഥാനാർഥികളായ ഇരുവരും കൗൺസിലർമാരായി 25 വർഷം പിന്നിട്ടവരാണ്.
1987ൽ ഷാജു തുരുത്തനും 1995ൽ ബെറ്റി ഷാജുവും ആദ്യമായി കൗൺസിലർമാരായി. ഒരു തവണ ഷാജു നഗരസഭാധ്യക്ഷ സ്ഥാനം വഹിച്ചിട്ടുണ്ട്. വനിതാ കോൺഗ്രസ്(എം) സംസ്ഥാന ജനറൽ സെക്രട്ടറിയും മീനച്ചിൽ കാർഷിക വികസന ബാങ്ക് ഡയറക്ടറുമാണ് ബെറ്റി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

