കോട്ടയം ∙ കോട്ടയം നഗരസഭയിലെ ‘ബേബികളായി’ അൽക്ക ആൻ ജൂലിയസും ജോഫി മരിയ ജോണും. സംസ്ഥാനത്തെ തന്നെ ഏറ്റവും പ്രായം കുറഞ്ഞ പുതിയ ജനപ്രതിനിധികളുടെ പട്ടികയിൽ ഇടംപിടിച്ച ഇരുവർക്കും 23 വയസ്സാണ് പ്രായം.
ജോഫിക്ക് ഈ ജയം പിറന്നാൾ സമ്മാനം കൂടിയാണ്. നാളെ ജോഫിയുടെ 24 ാം ജന്മദിനമാണ്.
അൽക്ക 15–ാം വാർഡിൽ (കഞ്ഞിക്കുഴി) നിന്നും ജോഫി 18–ാം വാർഡിൽ (കലക്ടറേറ്റ്) നിന്നും യുഡിഎഫ് സ്ഥാനാർഥികളായാണ് ജയിച്ചത്. എൽഡിഎഫ് സ്വതന്ത്ര നിമ്മി ടി.
നിർമലയെ 261 വോട്ടുകൾക്കാണ് അൽക്ക പരാജയപ്പെടുത്തിയത്. അൽക്കയ്ക്ക് 565 വോട്ടും നിമ്മിക്ക് 304 വോട്ടുമാണ് ലഭിച്ചത്.
എൽഡിഎഫ് സ്വതന്ത്ര ബീന സുരേഷിനെയാണ് ജോഫി തോൽപിച്ചത്. 204 വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ജയം.
ജോഫിക്ക് 582 വോട്ടും ബീനയ്ക്ക് 378 വോട്ടുമാണ് ലഭിച്ചത്.
ആലുവ യുസി കോളജിൽ കെഎസ്യു പ്രവർത്തകയായാണ് അൽക്ക പൊതുപ്രവർത്തനം ആരംഭിച്ചത്. യുസി കോളജിൽ കെഎസ്യുവിന്റെ യൂണിറ്റ് സെക്രട്ടറി, പ്രസിഡന്റ് സ്ഥാനങ്ങളും കോളജ് യൂണിയൻ ജനറൽ സെക്രട്ടറി സ്ഥാനവും വഹിച്ചിട്ടുണ്ട്.
ബെംഗളൂരു ക്രൈസ്റ്റ് കോളജിൽ നിന്ന് സോഷ്യൽ വർക്കിൽ നാലാം റാങ്കോടെ ബിരുദാനന്തര ബിരുദം പൂർത്തിയാക്കിയ അൽക്ക, തുടർന്ന് നെറ്റ് പരീക്ഷ പാസായി. പിഎച്ച്ഡിക്കുള്ള തയാറെടുപ്പുകൾക്കിടെയാണ് നഗരസഭയിലേക്ക് മത്സരിക്കാൻ നിയോഗം ലഭിച്ചത്.
മൂന്നു തവണ നഗരസഭാ കൺസിലറായ, സിറ്റിങ് മെമ്പർ ജൂലിയസ് ചാക്കോയാണ് പിതാവ്. കോട്ടയം കൺസ്യൂമർഫെഡിലെ ജീവനക്കാരി അജിമോളാണ് മാതാവ്.
അശ്വിൻ ജൂലിയസ് ചാക്കോയാണ് സഹോദരൻ.
കാണക്കാരി സിഎസ്ഐ കോളജ് ഓഫ് ലീഗൽ സ്റ്റഡീസിൽ നിന്ന് എൽഎൽബി പൂർത്തിയാക്കിയ ജോഫി അഡ്വക്കറ്റായി പ്രാക്ടീസ് ചെയ്യുകയാണ്. കോൺഗ്രസ് പ്രവർത്തകനായ ജോൺ സി.
ജോണാണ് പിതാവ്. ഐസി ജോണാണ് മാതാവ്.
ജോജി സി. ജോണും ജ്യോതി എലിസബത്ത് ജോണും സഹോദരങ്ങളാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

