കോട്ടയം ∙ കളിപ്പാട്ടങ്ങളുമായി ചങ്ങാത്തം കൂടേണ്ട പ്രായത്തിൽ വയലിൻ തന്ത്രികളുമായി കൂട്ട്.
രണ്ടാം ക്ലാസിലെ പഠനത്തിനൊപ്പം ഓൺലൈനിൽ സംഗീതപഠനം. സംഗീതം ഏറെ ഇഷ്ടപ്പെടുന്ന കുടുംബത്തിലെ ഈ കുട്ടിയുടെ പേരു കേട്ടാൽ ആരും ഒന്നുകൂടി കൗതുകത്തോടെ കാതോർക്കും– ‘വയലിൻ’! തിരുവഞ്ചൂർ നീറിക്കാട് പള്ളിയമ്പിൽ ജിതിൻ രവിയുടെയും കോതനല്ലൂർ വട്ടപ്പറമ്പിൽ ധന്യയുടെയും മകളാണ് വയലിൻ.
ഇവർ കുടുംബമായി സിംഗപ്പൂരിലാണ്.
‘വ്യത്യസ്തമാർന്ന ഇമ്പമുള്ള പേരാകണം കുട്ടിക്ക് എന്നു തീരുമാനിച്ചിരുന്നു; ആർക്കും എളുപ്പം വിളിക്കാവുന്നതുമാകണം.അങ്ങനെയാണ് ഈ പേരിലേക്ക് എത്തിച്ചേർന്നത്’– ജിതിനും ധന്യയും പറഞ്ഞു. കുട്ടിയുടെ അമ്മ ധന്യ സ്കൂൾ പഠനകാലത്ത് സംഗീതം അഭ്യസിച്ചിരുന്നു. കോതനല്ലൂർ ഇമ്മാനുവൽസ് ഹയർ സെക്കൻഡറി സ്കൂളിൽ അന്നു സംഗീതാധ്യാപികയായിരുന്ന കെ.എസ്.ലളിതാംബികക്കുട്ടിയുടെ കീഴിലായിരുന്നു പാട്ട് പഠനം.
കലോത്സവങ്ങളിൽ പങ്കെടുത്തിരുന്നു.
വിവാഹശേഷം സിംഗപ്പൂരിലേക്കു പോയെങ്കിലും സംഗീത വാസന തുടർന്നു. സംഗീതപ്രേമിയായ ജിതിനും കുട്ടിയുടെ പേരിടലിൽ പങ്കാളിയായതോടെ ‘വയലിൻ’ എന്ന പേര് കാതിൽ ചൊല്ലി വിളിച്ചു.
കർണാടക സംഗീതം പഠിക്കുന്ന ‘വയലിൻ’ അവധിദിനങ്ങളിൽ ഓൺലൈനിൽ ഉപകരണസംഗീതം അഭ്യസിക്കുന്നു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

