തലശ്ശേരി ∙ സുഹൃത്തിനെ വിഡിയോ കോളിൽ വിളിച്ച് ആത്മഹത്യ ചെയ്യുകയാണെന്ന് അറിയിച്ച യുവാവിനെ സമയോചിത ഇടപെടലിലൂടെ രക്ഷപ്പെടുത്തി തലശ്ശേരി പൊലീസ്. തലശ്ശേരി ചിറക്കരയിൽ ബുധൻ രാത്രി പത്തരയോടെയാണ് സംഭവം നടന്നത്.
ആത്മഹത്യ ചെയ്യുമെന്ന് യുവാവ് വിഡിയോ കോളിലൂടെ അറിയിച്ചതിനെ തുടർന്ന് സുഹൃത്ത് വിവരം തലശ്ശേരി പൊലീസ് സ്റ്റേഷനിൽ അറിയിക്കുകയായിരുന്നു.
വിവരം ലഭിച്ചയുടൻ പൊലീസ് സംഘം സ്ഥലത്തെത്തി. ചിറക്കരയിലെ വീട്ടിൽ ഫാനിൽ കെട്ടി തൂങ്ങാൻ ഒരുങ്ങി നിന്ന യുവാവിനെ രക്ഷപ്പെടുത്തുകയാണ് ഉണ്ടായത്.
ലഹരിക്ക് അടിമയായ യുവാവിനെ ലഹരി വിമുക്ത ചികിത്സയ്ക്ക് വിധേയനാക്കാൻ പൊലീസ് നിർദ്ദേശിച്ചു.
ഇതിന്റെ ഭാഗമായി യുവാവിനെ കണ്ണൂർ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിക്കാൻ സുഹൃത്തുക്കൾക്ക് പൊലീസ് നിർദേശം നൽകി. എസ്ഐമാരായ ഷമീൽ, അശ്വതി കുന്നോത്ത്, സീനിയർ സിവിൽ പൊലീസ് ഓഫിസർ നിതീഷ്, സിവിൽ പൊലീസ് ഓഫിസർ ലിജീഷ് എന്നിവരടങ്ങുന്ന സംഘമാണ് യുവാവിനെ രക്ഷിച്ചത്.
(ശ്രദ്ധിക്കുക: ആത്മഹത്യ ഒന്നിനും പരിഹാരമല്ല.
മാനസികാരോഗ്യ വിദഗ്ധരുടെ സഹായം തേടുക, അതിജീവിക്കാൻ ശ്രമിക്കുക. ഹെൽപ്ലൈൻ നമ്പരുകൾ – 1056, 0471- 2552056) … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

