മോസ്കോ ∙ സ്വതന്ത്ര പരമാധികാര രാജ്യമായ ഇന്ത്യയ്ക്ക് തങ്ങൾക്ക് ആദായകരമെന്നു തോന്നുന്നിടത്തുനിന്ന് എണ്ണ വാങ്ങുന്നതിനു സ്വാതന്ത്ര്യമുണ്ടെന്നു റഷ്യ. രാജ്യത്തിന്റെ സാമ്പത്തിക താൽപര്യങ്ങൾ ഉറപ്പാക്കുന്ന വ്യാപാരനയത്തിൽ ഇന്ത്യ ഉറച്ചുനിൽക്കുമെന്ന് ഉറപ്പുണ്ടെന്നും ഡൽഹിയിൽ വെള്ളിയാഴ്ച നടന്ന പുട്ടിൻ – മോദി ഉച്ചകോടിയുടെ തീരുമാനങ്ങൾ വിശദീകരിച്ച് റഷ്യൻ സർക്കാരിന്റെ വക്താവ് ദിമിത്രി പെസ്കോവ് പറഞ്ഞു.
ഊർജരംഗത്ത് റഷ്യ ഇന്ത്യയുടെ വിശ്വസ്ത പങ്കാളിയായി തുടരുമെന്നും അദ്ദേഹം പറഞ്ഞു.
റഷ്യയിൽനിന്നു കുറഞ്ഞ വിലയ്ക്ക് എണ്ണ വാങ്ങുന്നതിന്റെ പേരിൽ ഓഗസ്റ്റിൽ ഇന്ത്യയിൽനിന്നുള്ള ഇറക്കുമതിക്ക് യുഎസ് 25% തീരുവ ചുമത്തുകയും പിന്നീടത് ഇരട്ടിയാക്കുകയും ചെയ്തിരുന്നു. ഇന്ത്യ എണ്ണ വാങ്ങുന്നത് റഷ്യയെ യുക്രെയ്ൻ യുദ്ധത്തിൽ പരോക്ഷമായി സഹായിക്കുന്നുവെന്ന് ആരോപിച്ചായിരുന്നു യുഎസ് നടപടി.
യുഎസ് സമ്മർദത്തെത്തുടർന്ന് ഇന്ത്യ റഷ്യയിൽനിന്നുള്ള എണ്ണ വാങ്ങൽ കുറച്ചിരുന്നു.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

