ചെങ്ങന്നൂർ ∙ പതിനായിരക്കണക്കിനു ശബരിമല തീർഥാടകർ കടന്നു പോകുന്ന മഹാദേവക്ഷേത്രത്തിന്റെ കിഴക്ക്, തെക്ക് നടകളിലെ കോൺക്രീറ്റ് റോഡിന്റെ പുനർനിർമാണം വൃശ്ചികമാസം അവസാനിക്കാറായിട്ടും തുടങ്ങാതെ ദേവസ്വം ബോർഡ്. കോൺക്രീറ്റും അടിയിലുള്ള മൺതിട്ടയും ഇടിഞ്ഞു പോയിട്ടു മാസങ്ങളായി.
ഇതുവഴി കടന്നു പോകുന്ന വാഹനങ്ങളുടെയും യാത്രക്കാരുടെയും സുരക്ഷയ്ക്കു ദേവസ്വം ബോർഡ് തെല്ലും വില കൽപിക്കുന്നില്ലെന്നാണ് ആക്ഷേപം.
തീർഥാടകരുമായി സദാസമയവും ഓട്ടോറിക്ഷകൾ കടന്നു പോകുന്ന വഴിയാണിത്. ഏതു നേരവും ബാക്കി ഭാഗം കൂടി തകരാം എന്ന സ്ഥിതിയാണ്.
അപകടവരമ്പിലൂടെയാണു റിക്ഷകളുടെ യാത്ര. തെക്കുഭാഗത്തും മീറ്ററുകളോളം നീളത്തിൽ മണ്ണിടിഞ്ഞു പോയിട്ടുണ്ട്. സ്ഥലപരിചയമില്ലാത്ത ഇത്രയേറെ തീർഥാടകർ കടന്നു പോകുന്ന വഴിയായിട്ടും താൽക്കാലികമായെങ്കിലും കൈവരികൾ സ്ഥാപിക്കാൻ അധികൃതർ മെനക്കെട്ടിട്ടില്ല.
നടന്നു പോകുന്നവരോ വാഹനങ്ങളോ കോൺക്രീറ്റ് ഇടിഞ്ഞാൽ മുപ്പത് അടിയിലേറെ താഴേക്കു പതിക്കും. റോഡിന്റെ പുനർനിർമാണത്തിനായി 19.92 ലക്ഷം രൂപ അനുവദിച്ചിരുന്നു.
സ്വകാര്യവ്യക്തിയുടെ മതിലുണ്ടായിരുന്ന ഭാഗമാണ് ഇടിഞ്ഞത്. അവരുടെ അനുമതിയോടെ മാത്രമേ പുനർനിർമാണം നടത്താനാകൂ.
വൈകാതെ പുനർനിർമാണം നടത്തും. പി.ഡി.സന്തോഷ്കുമാർ, തിരുവിതാംകൂർ ദേവസ്വം ബോർഡ് അംഗം … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

