കൊച്ചി ∙ കോർപറേഷൻ തിരഞ്ഞെടുപ്പിൽ ഏറ്റവും കുറവ് വോട്ടർമാരുള്ള ഐലൻഡ് നോർത്തിലാണ് ഏറ്റവും കൂടുതൽ പോളിങ് നടന്നത്– 80.88%. ആകെയുള്ള 544 വോട്ടർമാരിൽ 440 പേർ വോട്ടു ചെയ്തു.
കോർപറേഷനിൽ പോളിങ് 80% കടന്ന ഏക ഡിവിഷനും ഐലൻഡ് നോർത്താണ്. കോർപറേഷനിലെ മൊത്തം പോളിങ് 6.
കോർപറേഷനിൽ ഏറ്റവും കുറഞ്ഞ പോളിങ് നടക്കുന്ന ഡിവിഷനെന്ന നാണക്കേട് ഇത്തവണയും ഐലൻഡ് സൗത്ത് നിലനിർത്തി– 26.46%.
ഒരു പക്ഷേ, സംസ്ഥാനത്തെ തന്നെ ഏറ്റവും കുറഞ്ഞ പോളിങ് നടന്ന കോർപറേഷൻ ഡിവിഷനാകും ഐലൻഡ് സൗത്ത്. 3636 വോട്ടർമാരിൽ വോട്ടു ചെയ്തത് 963 പേർ മാത്രം.
കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ ഇവിടെ 29.59 ശതമാനമായിരുന്നു പോളിങ്.
ഐലൻഡ് നോർത്ത് ഉൾപ്പെടെ 3 ഡിവിഷനുകളിൽ മാത്രമാണു പോളിങ് 70% കടന്നത്.
കരിപ്പാലം (72.88%), പള്ളുരുത്തി ഈസ്റ്റ് (70.26%) എന്നിവയാണു മറ്റു ഡിവിഷനുകൾ. കഴിഞ്ഞ തവണ 7 ഡിവിഷനുകളിൽ പോളിങ് 70% കടന്നിരുന്നു.
എറണാകുളം സൗത്ത് (50.45%), പനമ്പിള്ളി നഗർ (51.96%), രവിപുരം (52.62%), ഗിരിനഗർ (52.84%), കതൃക്കടവ് (54.92%) എന്നിവയാണു പോളിങ് കുറഞ്ഞ മറ്റു ഡിവിഷനുകൾ.
എറണാകുളം സൗത്തിലും ഗിരിനഗറിലും പോളിങ് ഇത്തവണയും കുറവാണെങ്കിലും കഴിഞ്ഞ തവണത്തെക്കാൾ കൂടുതലാണ്. അതിർത്തി പുനർനിർണയത്തിൽ ഗിരിനഗറിലെ വോട്ടർമാരുടെ എണ്ണം ഇത്തവണ ഗണ്യമായി കൂടിയിരുന്നു.
2020ലേതിനെക്കാൾ 1841 വോട്ടുകൾ ഗിരിനഗറിൽ ഇത്തവണ അധികമായി രേഖപ്പെടുത്തിയിട്ടുണ്ട്.
കഴിഞ്ഞ തവണ 49.75% വോട്ടുകൾ മാത്രം പോൾ ചെയ്ത കലൂർ സൗത്തിൽ ഇത്തവണ 359 വോട്ട് അധികം പോൾ ചെയ്തു.
പോളിങ് 57.07 ശതമാനമായി ഉയർന്നു. പശ്ചിമ കൊച്ചിയിലെ ഒട്ടുമിക്ക ഡിവിഷനുകളിലും പോളിങ് 60 ശതമാനത്തിനു മുകളിലാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

