വാൽപാറ ∙ ആവശ്യത്തിനു തൊഴിലാളികൾ ഇല്ലാതെ പ്രതിസന്ധി നേരിടുന്ന തോട്ടങ്ങളിൽ ഡ്രോൺ ഉപയോഗിച്ചു തേയിലച്ചെടികൾക്കു മരുന്നു തളിക്കുന്നു. തോട്ടം മേഖലകളിൽ വർഷങ്ങളായി ജോലി ചെയ്തു വിരമിക്കുന്നവർക്കു പകരം ആളില്ലാത്ത നിലയാണ്.
വന്യമൃഗങ്ങളുടെ അക്രമങ്ങൾക്കു തൊഴിലാളികളും അവരുടെ പിഞ്ചുകുഞ്ഞുങ്ങളും ഇരയാകുന്ന സാഹചര്യത്തിൽ ഇതര സംസ്ഥാന തൊഴിലാളികൾ സ്വന്തം നാടുകളിലേക്കു മടങ്ങിത്തുടങ്ങിയതോടെ തോട്ടം ഉടമകൾ ആളില്ലാ പ്രതിസന്ധിയിലാണ്. ഇതു മറികടക്കാനാണ് ഓരോ എസ്റ്റേറ്റിലും ഡ്രോൺ ഉപയോഗിച്ചു മരുന്നു തളിച്ചു വരുന്നതെന്നു തോട്ടം ഉടമകൾ പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

