ഓമശ്ശേരി∙ തദ്ദേശ തിരഞ്ഞെടുപ്പ് കലാശക്കൊട്ടിനിടെ ഓമശ്ശേരിയിൽ സിപിഎം പ്രവർത്തകൻ കത്തി വീശിയ സംഭവത്തിൽ യുഡിഎഫ് നൽകിയ പരാതിയിൽ കൊടുവള്ളി പൊലീസ് കേസെടുത്തു. ഡിവൈഎഫ്ഐ പ്രവർത്തകനായ അബ്ദുൽ സലാം മൂത്തേടത്തിന് (35) എതിരെയാണ് കേസെടുത്തത്. കലാശക്കൊട്ടിനിടെ അബ്ദുൽ സലാം കത്തിയുമായി നീങ്ങുന്ന ദൃശ്യങ്ങൾ ഇന്നലെ സമൂഹ മാധ്യമങ്ങളിൽ പ്രചരിച്ചതോടെയാണ് സംഭവം വിവാദമായത്.
ഓമശ്ശേരി പഞ്ചായത്ത് യുഡിഎഫ് തിരഞ്ഞെടുപ്പ് കമ്മിറ്റി നൽകിയ പരാതിയിലാണ് കേസെടുത്തത്.
പ്രതി രാഷ്ട്രീയ വിരോധം വച്ച് തടയുകയും കത്തിയുമായി യുഡിഎഫ് പ്രവർത്തകർക്കെതിരെ ഓടിയടുക്കുകയും ചെയ്തുവെന്നാണ് യുഡിഎഫിന്റെ പരാതി. ഇരുമുന്നണികളും ബസ് സ്റ്റാൻഡിന്റെ ഇരു വശങ്ങളിലുമായി കേന്ദ്രീകരിച്ചാണ് കലാശക്കൊട്ട് നടത്തിയിരുന്നത്.
ഇതിനിടെ കത്തിയുമായി നീങ്ങുന്ന അബ്ദുൽ സലാമിനെ ഒപ്പമുള്ള എൽഡിഎഫ് പ്രവർത്തകർ പിന്തിരിപ്പിക്കുന്നതും കത്തി പിടിച്ചുവാങ്ങി മാറ്റുന്നതും ദൃശ്യങ്ങളിലുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

