കോട്ടയം ∙ തിരഞ്ഞെടുപ്പ് കമ്മിഷന്റെ അവസാന കണക്ക് പ്രകാരം ജില്ലയിൽ തദ്ദേശ തിരഞ്ഞെടുപ്പിൽ 70.86% പോളിങ്. കഴിഞ്ഞ തദ്ദേശതിരഞ്ഞെടുപ്പിനെ അപേക്ഷിച്ച് 3.09 ശതമാനം പോളിങ് കുറവ്.
കഴിഞ്ഞ തവണ 73.95 ശതമാനം പേർ ജില്ലയിൽ വോട്ട് രേഖപ്പെടുത്തിയിരുന്നു. കൂടുതലും കുറവും ∙ ജില്ലാ പഞ്ചായത്ത്
കൂടുതൽ പോളിങ്– വൈക്കം (79.51)
കുറവ് പോളിങ് – വാകത്താനം (65.58)
∙ ബ്ലോക്ക് പഞ്ചായത്ത്
കൂടുതൽ പോളിങ്– വൈക്കം (79.03)
കുറവ് പോളിങ്– മാടപ്പള്ളി (67.17)
∙ ഗ്രാമപ്പഞ്ചായത്ത്
കൂടുതൽ പോളിങ്– തലയാഴം (80.97)
കുറവ് പോളിങ്– ഉഴവൂർ (63.22)
∙ നഗരസഭ
കൂടുതൽ പോളിങ്– ഈരാറ്റുപേട്ട
(85.67)
കുറവ് പോളിങ്: ചങ്ങനാശേരി (68.12)
കോട്ടയം ജില്ലയിൽ ഏറ്റവും അധികം വോട്ടർമാർ വോട്ട് രേഖപ്പെടുത്തിയ തദ്ദേശ സ്ഥാപനം കോട്ടയം നഗരസഭയാണ്. 1,02,963 വോട്ടർമാരിൽ 70,267 പേർ വോട്ട് ചെയ്തു. പോളിങ് ശതമാനം- 68.24
ഉഴവൂരിൽ പോളിങ് ശതമാനം കുറഞ്ഞു
കോട്ടയം ∙ സ്ഥാനാർഥികൾ കുറഞ്ഞ ഉഴവൂരിൽ പോളിങ് ശതമാനവും കുറഞ്ഞു.
40 പേർ മത്സരിച്ച ഉഴവൂർ ആയിരുന്നു ജില്ലയിൽ ഏറ്റവും കുറവ് സ്ഥാനാർഥികൾ മത്സരിച്ച തദ്ദേശ സ്ഥാപനം. ഇവിടെ പോളിങ് 63.22 ശതമാനം മാത്രം.
13,022 വോട്ടർമാരിൽ വോട്ട് ചെയ്യാൻ എത്തിയത് 8232 പേർ മാത്രം. വോട്ടർ പട്ടികയിൽ പേരുള്ള 4790 പേർ വോട്ട് ചെയ്യാൻ എത്തിയില്ല. ജില്ലയിൽ ഏറ്റവും കൂടുതൽ വിദേശ മലയാളികൾ ഉള്ള പഞ്ചായത്തുകളിൽ ഒന്നായ ഇവിടെ വോട്ടർമാരിൽ കാര്യമായ കുറവുണ്ടാകുമെന്ന് രാഷ്ട്രീയ പാർട്ടികൾക്കും ധാരണയുണ്ടായിരുന്നു.
14 വാർഡുള്ള പഞ്ചായത്തിൽ 2 വാർഡിൽ ഒഴികെ ബാക്കി എല്ലായിടത്തും യുഡിഎഫ്, എൽഡിഎഫ്, എൻഡിഎ സ്ഥാനാർഥികൾ മാത്രമേയുള്ളൂ. 2 വാർഡിൽ എൽഡിഎഫ്– യുഡിഎഫ് നേർക്കുനേർ പോരാട്ടം.
ജില്ലയിൽ മൂന്നു മുന്നണി സ്ഥാനാർഥികൾ മാത്രം മത്സരിച്ച പഞ്ചായത്തുമായിരുന്നു ഉഴവൂർ.
മികച്ച രണ്ടാമത്തെ പോളിങ് തലനാട്ടിൽ
കോട്ടയം ∙ വോട്ടർമാർ കുറവ് എന്നൊന്നും പറയേണ്ട. ഉള്ളവരെല്ലാം വോട്ട് ചെയ്യും.
ഇതു തലനാടിന്റെ വോട്ട് കഥ. ജില്ലയിൽ ഏറ്റവും കുറവ് വോട്ടർമാരുള്ള തലനാട് പഞ്ചായത്തിൽ ജില്ലയിലെ ഏറ്റവും മികച്ച രണ്ടാമത്തെ പോളിങ്.
5208 വോട്ടർമാർ മാത്രമുള്ള പഞ്ചായത്തിൽ 4203 പേർ വോട്ട് ചെയ്തു. പോളിങ് ശതമാനം– 80.70.
വോട്ട് ചെയ്യാത്തവർ 1005 പേർ മാത്രം. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

