കോട്ടയം∙ കുമരകം ഗവൺമെന്റ് വൊക്കേഷണൽ ഹയർസെക്കൻഡറി സ്കൂളിലെ ഇലക്ടറൽ ലിറ്ററസി ക്ലബ്ബിന്റെ ആഭിമുഖ്യത്തിൽ മനുഷ്യാവകാശ ദിനം ആചരിച്ചു. സ്കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ദിനാചരണം കോട്ടയം സിഎംഎസ് കോളജ് മലയാളം വിഭാഗം അസിസ്റ്റന്റ് പ്രൊഫസർ ഡോ.
സ്മിത ഡാനിയേൽ മനുഷ്യാവകാശ ദിനം ഉദ്ഘാടനം ചെയ്തു. പ്രിൻസിപ്പൽ എംഎസ് ബിജീഷ് മനുഷ്യാവകാശ ദിന സന്ദേശവും പ്രധാന അധ്യാപകൻ എസ് കെ നിഷാദ് മനുഷ്യാവകാശ പ്രതിജ്ഞയും ചൊല്ലിക്കൊടുത്തു.
ഇലക്ടറൽ ലിറ്ററസി ക്ലബ്ബ് ജില്ല മാസ്റ്റർ ട്രെയ്നർ ടി സത്യൻ, ഇ എൽ സി നോഡൽ ഓഫീസർ യൂ ജി സന്ധ്യ, അധ്യാപകരായ എസ് കെ സീമ, ഇ ആർ ഗൗരിപ്രിയ, എസ്സ് ശ്രീജാലക്ഷ്മി, ലാബ് അസിസ്റ്റന്റ് എസ് ശ്രുതി, ക്ലബ്ബ് അംഗങ്ങളായ മുഹമ്മദ് അഫ്നാൻ, കെ അജിത്ത്, അമ്മു അനിൽകുമാർ,ആര്യൻ അനീഷ്, ഷിഫാന ഷെഫീഖ്, സുകന്യ സദാനന്ദൻ എന്നിവർ നേതൃത്വം നൽകി.
വിവിധ മത്സരങ്ങളും സംഘടിപ്പിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

