മലപ്പുറം: മലപ്പുറം ജില്ലയിലെ കോട്ടക്കലിൽ നിയന്ത്രണം വിട്ട ലോറി കാറുകളിലും ബൈക്കിലും ഇടിച്ച് അപകടം.
രാവിലെ ഏഴരയോടെ, പുത്തൂര്‍ ജങ്ഷനിലാണ് ബ്രേക്ക് നഷ്ടപ്പെട്ട ലോറി അപകടമുണ്ടാക്കിയത്.
പൂത്തൂര്‍ റൗണ്ട് എബൗട്ടിന് മുന്നെയുള്ള ഇറക്കത്തിൽ വച്ചാണ് ബ്രേക്ക് നഷ്ടമായത്. ആദ്യം ബൈക്കിലും പിന്നാലെ രണ്ട് കാറുകളിലും ഇടിച്ച ലോറി, സമീപത്തെ ട്രാൻസ്ഫോർമറിൽ ഇടിച്ചാണ് നിന്നത്.
ലോറി ഡ്രൈവര്‍ ഉൾപ്പെടെ എട്ടുപേര്‍ക്ക് പരിക്കേറ്റു. ഇവരെയെല്ലാം സമീപത്തെ ആശുപത്രിയിലേക്ക് മാറ്റി.
പൂത്തൂരിനും പരിസര പ്രദേശത്തും വൈദ്യുതി വിതരണം താറുമാറായി. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

