ജനങ്ങൾ ‘നിങ്ങളുടെ പണം, നിങ്ങളുടെ അവകാശം’ ക്യാംപെയ്നിൽ സജീവമായി പങ്കെടുക്കണമെന്ന് ആഹ്വാനം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. പദ്ധതിയിലൂടെ കഴിഞ്ഞ രണ്ടുമാസത്തിനിടെ അർഹർക്ക് 2,000 കോടി രൂപ തിരികെക്കൊടുത്തിട്ടുണ്ടെന്ന് മോദി സാമൂഹിക മാധ്യമ പോസ്റ്റിൽ വ്യക്തമാക്കി.
ഒക്ടോബർ 4ന് ആയിരുന്നു ക്യാംപെയ്ന്റെ തുടക്കം.
Here is a chance to convert a forgotten financial asset into a new opportunity. Take part in the ‘Your Money, Your Right’ movement!
ബാങ്ക് ഡെപ്പോസിറ്റ്, ഇൻഷുറൻസ്, ലാഭവിഹിതം, ഓഹരികൾ, മ്യൂച്വൽഫണ്ടുകൾ, പെൻഷൻ തുടങ്ങിയ ആസ്തികളിലായി അവകാശികളില്ലാതെ ഏറെക്കാലമായി കിടക്കുന്ന പണത്തിന്റെ, യഥാർഥ ഉടമകളെ കണ്ടെത്താനും തുക കൈമാറാനുള്ള ക്യാംപെയ്നാണിത്. സർക്കാർ ഏജൻസികൾ, ബാങ്കുകൾ, മറ്റ് ധനകാര്യ സ്ഥാപനങ്ങൾ എന്നിവയുമായി ചേർന്നാണ് ദേശീയതലത്തിൽ ക്യാംപെയ്ൻ.
ഒക്ടോബർ 5 മുതൽ ഡിസംബർ 5വരെ രാജ്യത്തെ 477 ജില്ലകളിൽ ഇത്തരം അക്കൗണ്ടുകളുടെ യഥാർഥ ഉടമകളെ കണ്ടെത്താൻ പ്രത്യേക ക്യാമ്പുകൾ സംഘടിപ്പിച്ചിരുന്നു.
പദ്ധതി കൂടുതൽ ഊർജിതമാക്കാനാണ് ശ്രമമെന്ന് മോദി പറഞ്ഞു.
രാജ്യത്തെ ബാങ്കുകളിൽ അവകാശികളില്ലാതെ ഏകദേശം 78,000 കോടി രൂപയുണ്ടെന്നാണ് കണക്ക്. ഇൻഷുറൻസ് കമ്പനികളിൽ 14,000 കോടിയും.
മ്യൂച്വൽഫണ്ടുകളിൽ 3,000 കോടിയുണ്ട്. അവകാശമുണ്ടായിട്ടും ലാഭവിഹിതം കൈപ്പറ്റാത്തവരും രാജ്യത്തുണ്ട്.
ഈയിനത്തിൽ അവകാശികളെത്താതെ കിടക്കുന്നത് 9,000 കോടി രൂപയുമാണ്.
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

