വൈക്കം ∙ വൈക്കത്തഷ്ടമിയുടെ ചടങ്ങായ വടക്കുംചേരിമേൽ എഴുന്നളളിപ്പ് ഭക്തി സാന്ദ്രമായി 8–ാം ഉത്സവ ദിവസം നടക്കേണ്ട വിളക്കെഴുന്നള്ളിപ്പാണ് വടക്കുംചേരിമേൽ എഴുന്നള്ളിപ്പ്.
കളിയരങ്ങിൽ നടക്കുന്ന കഥകളിയുടെ സംഗീതം ആസ്വദിച്ചു കൊണ്ടാണ് സംഗീതപ്രിയനായ വൈക്കത്തപ്പൻ ക്ഷേത്ര ഗോപുരം വിട്ടു പുറത്തേക്ക് എഴുന്നള്ളിയത്. എഴുന്നള്ളത്തിന് മൂന്നു ഗജവീരൻമാർ അണിനിരന്നു.
എഴുന്നള്ളിപ്പ് ക്ഷേത്രംവിട്ട് പുറത്തു പോകുമ്പോൾ കാലാക്കൽ വല്യച്ചന്റെ ഉടവാളുമായി ഒരാൾ അകമ്പടി സേവിച്ചു. ഉദയനാപുരം ക്ഷേത്രം കടന്ന് ചെമ്പ് ദേശം വരെ പോയ എഴുന്നള്ളിപ്പ് അവിടെ വച്ച് കമഴ്ത്തിപ്പിടിച്ച് ശംഖ് ഊതി തിരിച്ചുപോന്നു.
കൂട്ടുമ്മേൽ ക്ഷേത്രത്തിലും ഇത്തിപ്പുഴ കൊട്ടാരത്തിലും ഇറക്കി പൂജയും നിവേദ്യവും നടത്തി.
ഉത്സവബലി നാളെ
വൈക്കം മഹാദേവ ക്ഷേത്രത്തിലെ അഷ്ടമി ഉത്സവത്തിന്റെ പ്രധാന ചടങ്ങായ ഉത്സവബലി നാളെ സമാപിക്കും. തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവരുടെ കാർമികത്വത്തിൽ ഉച്ചയ്ക്ക് രണ്ടിനാണ് ചടങ്ങ്.
ഗജപൂജ നടത്തി
വൈക്കം മഹാദേവ ക്ഷേത്രത്തിൽ ഗജപൂജ നടത്തി.
കിഴക്കേ ആനപ്പന്തലിൽ ഗജവീരൻ കുന്നത്തൂർ രാമുവിനെയാണ് പ്രത്യക്ഷ ഗണപതിയായി സങ്കൽപിച്ച് ഗജപൂജ നടത്തിയത്. ചടങ്ങിന് തന്ത്രിമാരായ ഭദ്രകാളി മറ്റപ്പള്ളി നാരായണൻ നമ്പൂതിരി, കിഴക്കിനേടത്ത് മേക്കാട് മാധവൻ നമ്പൂതിരി എന്നിവർ മുഖ്യ കാർമികത്വം വഹിച്ചു.
മേൽശാന്തിമാരായ ടി.എസ്.നാരായണൻ നമ്പൂതിരി, ശ്രീധരൻ നമ്പൂതിരി, അനുപ് നമ്പൂതിരി, ജിഷ്ണു ദാമോദർ, കീഴ് ശാന്തിമാരായ ഏറാഞ്ചേരി ദേവൻ നമ്പൂതിരി, പാറോളി ഉണ്ണിക്കൃഷ്ണൻ എന്നിവർ സഹകാർമികത്വം വഹിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

