വാഷിങ്ടൻ∙ യുഎസ് വിപണിയിലേക്ക് ഇന്ത്യ അരികൊണ്ടുവന്ന് തള്ളരുതെന്ന് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സ്ഥിതി തുടർന്നാൽ താരിഫ് ഉയർത്തി പ്രശ്നം പരിഹരിക്കുമെന്നും ട്രംപ് ഭീഷണിപ്പെടുത്തി.
ട്രഷറി സെക്രട്ടറി സ്കോട്ട് ബെസന്റും കാർഷിക സെക്രട്ടറി ബ്രൂക്ക് റോളിൻസും പങ്കെടുത്ത കാർഷികമേഖലയിൽ നിന്നുള്ളവരുടെ യോഗത്തിലാണ് ഇന്ത്യയ്ക്കെതിരെയുള്ള ട്രംപിന്റെ പരാമർശവും ഭീഷണിയും. ഇന്ത്യ അടക്കമുള്ള ഏഷ്യൻ രാജ്യങ്ങളിൽ നിന്നുള്ള ഇറക്കുമതി അമേരിക്കയിലെ ഉൽപാദകരെ പ്രതിസന്ധിയിലാക്കുകയാണ്.
കാനഡയുടെ വളം ഇറക്കുമതിക്കും ട്രംപിന്റെ തീരുവഭീഷണിയുണ്ട്. ഇറക്കുമതിത്തീരുവ ഉയർത്തുന്നതിലൂടെ ലഭിക്കുന്ന പണം ഉപയോഗിച്ച് കർഷകർക്ക് 12 ബില്യൻ ഡോളറിന്റെ സഹായം നൽകുമെന്നും ട്രംപ് വ്യക്തമാക്കി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

