ഇരിട്ടി ∙ ടൗണുകൾ കേന്ദ്രീകരിച്ചുള്ള പ്രകടനങ്ങളും റോഡ് ഷോകളും ബാൻഡ്, ചെണ്ട വാദ്യ മേളങ്ങളും ഉയർത്തിയ ആവേശക്കടലാക്കി തിരഞ്ഞെടുപ്പ് പരസ്യ പ്രചാരണത്തിനു ഉജ്വല കലാശക്കൊട്ട്.
പൊലീസ് ഒരുക്കിയ ശക്തമായ സുരക്ഷാക്രമീകരണങ്ങളിൽ നടന്ന കലാശക്കൊട്ട് മേഖലയിൽ സമാധാനപരം. ഒരു മാസത്തോളം നീണ്ട
പരസ്യ പ്രചാരണത്തിനു ഇന്നലെ വൈകിട്ട് 6 ന് തിരശീല വീണതോടെ സ്ഥാനാർഥികളും പ്രവർത്തകരും പോളിങ്ങിന് മുൻപുള്ള മണിക്കൂറുകൾ നിശ്ശബ്ദ പ്രചാരണത്തിനായി മാറ്റി. മുന്നണികൾ കരുത്ത് അറിയിക്കാനായി കലാശക്കൊട്ട് മാറ്റിയതോടെ നഗരങ്ങളും പഞ്ചായത്ത് ടൗൺ കേന്ദ്രങ്ങളും ആവേശത്തിൽ വീർപ്പുമുട്ടി.
ഇന്നലെ രാവിലെ തന്നെ പ്രധാന മുന്നണി സ്ഥാനാർഥികളുടെ പ്രചാരണ വാഹനങ്ങൾ വാർഡ് കേന്ദ്രങ്ങളിൽ അടക്കം ഓളം തീർത്തു.
ഇരിട്ടി ടൗണിൽ സംഘർഷം ഒഴിവാക്കാൻ മുന്നണികൾക്കു പ്രത്യേകം പ്രത്യേകം സ്ഥലങ്ങൾ നേരത്തേ തന്നെ പൊലീസ് നിശ്ചയിച്ചു നൽകിയിരുന്നു. പഞ്ചായത്ത് തലങ്ങളിലും പൊലീസിന്റെ അനുമതിയോടെ പ്രത്യേക കേന്ദ്രങ്ങളിലായിരുന്നു സമാപനം.
രാഷ്ടീയ പാർട്ടികളുടെ പ്രകടനങ്ങൾ മുഖാമുഖം വരാതിരിക്കാനുള്ള ക്രമീകരണവും ഏർപ്പെടുത്തിയിരുന്നു. മുസ്ലിം ലീഗ് നേതാവിന്റെ മരണത്തെ തുടർന്ന് ഇരിട്ടിയിൽ യുഡിഎഫിന്റെ കലാശക്കൊട്ട് ലളിതമാക്കി.
ഇരിട്ടി പഴയ സ്റ്റാൻഡിൽ പ്രിയ ഹോട്ടലിനു മുന്നിലാണു യുഡിഎഫിന്റെ കലാശക്കൊട്ട്.
നഗര മേഖലയിലെ സ്ഥാനാർഥികളും കുറച്ചു പ്രവർത്തകരും റാലിയായി എത്തി പിരിയുകയായിരുന്നു. നേതാക്കളായ ഇബ്രാഹിം മുണ്ടേരി, പി.എ.നസീർ, തറാൽ ഈസ, വി.പി.ചന്ദ്രഭാനു, എൻ.കെ.ഇന്ദുമതി, എം.കെ.ഹാരീസ്, വി.പി.അബ്ദുൽ റഷീദ് എന്നിവർ പ്രസംഗിച്ചു.
എൽഡിഎഫിന്റെ പ്രചാരണ സമാപനത്തിൽ നൂറുകണക്കിനു പ്രവർത്തകർ എത്തി.
ബാൻഡ് മേളങ്ങളുടെ അകമ്പടിയോടെ നഗരം ചുറ്റി റോഡ് ഷോ ആയാണു പഴയ ബസ് സ്റ്റാൻഡിൽ സമാപനം. സിപിഎം സംസ്ഥാന കമ്മിറ്റി അംഗം പനോളി വത്സൻ, കെ.വി.സക്കീർ ഹുസൈൻ, പി.പി.അശോകൻ, പി.പി.ഉസ്മാൻ, കെ.ശ്രീലത എന്നിവർ നേതൃത്വം നൽകി.
എൻഡിഎയുടെ കലാശക്കൊട്ടിനു കൊഴുപ്പേകാൻ കൂടുതൽ നേതാക്കളും എത്തി.
വാദ്യമേളങ്ങളുടെ അകമ്പടിയോടെ നഗരം ചുറ്റി പുതിയ ബസ് സ്റ്റാൻഡ് ബൈപാസ് റോഡിൽ സമാപിച്ചു. നേതാക്കളായ വി.വി.ചന്ദ്രൻ, എം.ആർ സുരേഷ്, രാമദാസ് എടക്കാനം, മനോഹരൻ വയോറ, പ്രജീഷ് ആളോറ എന്നിവർ നേതൃത്വം നൽകി.
ഇരിട്ടി എസ്എച്ച്ഒ മെൽബിൻ ജോസിന്റെ നേതൃത്വത്തിൽ നഗരത്തിൽ കനത്ത സുരക്ഷയും ഒരുക്കിയിരുന്നു. പുന്നാട്, ഉളിയിൽ, നരയൻപാറ, ചാവശേരി, വെളിയമ്പ്ര എന്നിവിടങ്ങളിലും പഞ്ചായത്ത് തലത്തിൽ മാടത്തിൽ, എടൂർ, പടിയൂർ, കരിക്കോട്ടക്കരി, കാക്കയങ്ങാട്, തില്ലങ്കേരി, ഉളിക്കൽ എന്നിവിടങ്ങളിലും കലാശക്കൊട്ട് നടത്തി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

