കുന്നത്തൂർപാടി ∙ മുത്തപ്പന്റെ ആരൂഡമായ കുന്നത്തൂർപാടി മുത്തപ്പൻ ദേവസ്ഥാനത്ത് ഉത്സവാരംഭത്തിന് മുന്നോടിയായി അണിയറയിൽ തിരുവാഭരണങ്ങളും ആടയാഭരണങ്ങളും മിനുക്കൽ തുടങ്ങി. ഈ മാസം 17 മുതലാണ് ഉത്സവം.
മുത്തപ്പനും മൂലംപെറ്റഭഗവതിക്കും വെള്ളാട്ടത്തിനും വേണ്ട തിരുവാഭരണങ്ങൾ ഒരുക്കുന്ന തിരക്കിലാണ് നെടുങ്ങോം കിഴക്കെപ്പുരയിൽ കെ.കെ.പ്രകാശനും മറ്റു കലാകാരന്മാരും.
ശ്രീകണ്ഠപുരം എള്ളരഞ്ഞിയിലെ കരക്കാട്ടിടം വീട്ടിൽ പ്രകാശനൊപ്പം കലാകാരൻമാരായ കെ.വി.ഭാസ്കരനും, കെ.പി.നവീനും സഹായികളായുണ്ട് അമ്പ്, വില്ല്, വാൾ, പുഷ്പങ്ങൾ, ചന്ദ്രക്കല, വിവിധ മാലകൾ, ചിലങ്ക, ചിലമ്പ്, ചുരിക, സ്വർണത്തിലും വെള്ളിയിലും തീർത്തപൂക്കൾ, നാഗഫണങ്ങൾ, താഴികക്കുടം വെള്ളി, ഓട് ഇവകൊണ്ട് നിർമിച്ച ചെറുമിന്നികൾ, വ്യത്യസ്ത പൂക്കൾ, എന്നിവ മിനുക്കി ഒരുക്കുകയാണ് ഇവർ.
അതിസൂക്ഷമതയോടെയാണ് ഇവ മിനുക്കിയെടുക്കുന്നത്. ഓരോ തെയ്യത്തിനും ചമയങ്ങൾ ഏറെ പ്രധാനമാണ്.
ആചാര നിഷ്ഠയോടും വൃതശുദ്ധിയോടെയുമാണ് കലാകാരൻമാർ ചമയങ്ങളും തിരുവാഭരണങ്ങളും ഒരുക്കുന്നത്.
മുത്തപ്പനും മറ്റും ഭംഗിയുള്ള തിരുവാഭരണങ്ങൾ അണിയണമെന്നത് നടത്തിപ്പുകാരുടെ ആവശ്യമാണ്. അതുകൊണ്ടുതന്നെ ആവശ്യമായത് ഒരുക്കിയെടുക്കുകയാണ്.
ഈ മാസം 17 മുതൽ ജനുവരി16 വരെയാണ് കുന്നത്തൂർപാടി ഉത്സവം.16ന് തിരുവാഭരണങ്ങൾ എള്ളരഞ്ഞിയിൽനിന്നു കുന്നത്തൂർപാടി താഴെപൊടിക്കളത്ത് എത്തിക്കും. പാടിയിൽ കയറലോടെ തിരുവാഭരണം ദേവസ്ഥാനത്ത് ചടങ്ങുകൾക്കായി കൈമാറുമെന്ന് മാനേജിങ് ട്രസ്റ്റി എസ്.കെ.
കുഞ്ഞിരാമൻ നായനാർ അറിയിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

