രാമനാട്ടുകര ∙ ബൈപാസ് ജംക്ഷൻ മേൽപാലത്തിനു സമീപം പാതയോരത്തെ കേബിൾ ചാലിന്റെ സ്ലാബ് ഉയരം കുറച്ച് സർവീസ് റോഡ് വികസിപ്പിക്കാനുള്ള നടപടിക്കെതിരെ പ്രതിഷേധം; പ്രവൃത്തി താൽക്കാലികമായി നിർത്തിവച്ചു.
കരാർ കമ്പനി ദേശീയപാത അധികൃതർക്ക് റിപ്പോർട്ട് നൽകി. റോഡിന്റെ കിഴക്കു ഭാഗത്തെ (ഇടിമുഴിക്കൽ ഭാഗത്തേക്കുള്ള) സ്ലാബ് നീക്കുന്നതിനു വേണ്ടി നടപ്പാതയിലെ തെരുവുവിളക്കുകൾ ഉൾപ്പെടെ നീക്കം ചെയ്തിരുന്നു.
സ്ലാബ് ഉയർത്താൻ തൊഴിലാളികൾ എത്തിയപ്പോൾ പ്രദേശത്തെ ചിലർ എതിർത്തു. ഇതോടെ നിർത്തിവച്ച പ്രവൃത്തി പുനരാരംഭിക്കാനുള്ള നടപടി നീളുകയാണ്.
രാമനാട്ടുകര മേൽപാലം പരിസരത്ത് സർവീസ് റോഡിന് 4 മീറ്ററിൽ താഴെ മാത്രമാണു വീതി.
ദേശീയപാതയിൽ ദിൽകുഷ് പെട്രോൾ പമ്പിനു സമീപത്തെ എക്സിറ്റ് പോയിന്റിൽ നിന്നു സർവീസ് റോഡിലേക്ക് പ്രവേശിക്കുന്ന ട്രക്കുകൾ ഉൾപ്പെടെയുള്ള വലിയ വാഹനങ്ങൾക്കു കടന്നുപോകാൻ പ്രയാസമാണ്.
ഇതു പരിഹരിക്കാനാണ് 2 വരി ഗതാഗതം അനുവദിക്കുന്ന തരത്തിൽ സർവീസ് റോഡ് 5.7 മീറ്റർ വീതിയിൽ വികസിപ്പിക്കാൻ അധികൃതർ പദ്ധതിയൊരുക്കിയത്. കേബിൾ ചാലിന്റെ സ്ലാബ് നീക്കി വികസിപ്പിച്ചാൽ 1.20 മീറ്റർ വരെ സർവീസ് റോഡ് വീതി കൂട്ടാനാകും എന്നാണു വിലയിരുത്തൽ.
സർവീസ് റോഡ് വികസനം സാധ്യമായില്ലെങ്കിൽ മേൽപാലം പരിസരം വൺവേ സംവിധാനത്തിലേക്ക് നിർദേശിക്കാനാണു അധികൃതർ ആലോചിക്കുന്നത്. രാമനാട്ടുകരയിൽ നിർമിച്ച പുതിയ മേൽപാലത്തിന്റെ ലാൻഡ് സ്പാനുകൾ (അബട്മെന്റ്) നിലകൊള്ളുന്ന ഭാഗത്ത് ഏറെ ഇടുക്കമാണ്.
നേരത്തേ 5 മീറ്റർ വീതിയുണ്ടായിരുന്ന സർവീസ് റോഡ്, പുതിയ ഓവർബ്രിജ് പണിതതോടെ പാലം ഇറങ്ങുന്ന ഇരുവശത്തും 3.5 മീറ്ററായി ചുരുങ്ങി.
കൂറ്റൻ ട്രക്കുകളും മറ്റു ഭാരവാഹനങ്ങളും ഇടുങ്ങിയ റോഡിലൂടെയാണ് പോകുന്നത്. ഉയരം കൂടിയ വാഹനങ്ങൾ അരികിലേക്ക് എടുത്താൽ മേൽപാലത്തിൽ തട്ടാനും സാധ്യതയുണ്ട്.സർവീസ് റോഡിൽ നീലിത്തോട് പാലം പരിസരത്തും സമാന രീതിയിൽ ഗതാഗത പ്രതിസന്ധിയുണ്ട്.
രാമനാട്ടുകര നഗരത്തിൽ നിന്നു തൃശൂർ ഭാഗത്തേക്കുള്ള എല്ലാ വാഹനങ്ങളും ബൈപാസ് ജംക്ഷൻ വഴി സർവീസ് റോഡിലൂടെ വേണം പോകാൻ.
ഇവിടെയും സർവീസ് റോഡിലൂടെ വലിയ വാഹനങ്ങൾ കടന്നു പോകുക എളുപ്പമല്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

