ചാരുംമൂട് ∙ നൂറനാട് സ്വദേശിയായ 11 വയസ്സുകാരിയെ യുവാവ് ലൈംഗികമായി ചൂഷണം ചെയ്തെന്നു പരാതി. ആദിക്കാട്ടുകുളങ്ങര പയ്യനല്ലൂർ പുലചാടിവിള വടക്കതിൽ ദിലീപിനെതിരെ നൂറനാട് പൊലീസ് പോക്സോ കേസെടുത്തു. സിപിഐ അംഗമായ ദിലീപിനെ ആദിക്കാട്ടുകുളങ്ങര ലോക്കൽ കമ്മിറ്റി പാർട്ടിയിൽ നിന്ന് പുറത്താക്കി.
കുട്ടി വെള്ളിയാഴ്ച രാവിലെ സ്കൂളിലേക്കു പോകുമ്പോൾ സ്കൂളിൽ വിടാമെന്ന് പറഞ്ഞ് ദിലീപ് കാറിൽ കയറ്റി കൊണ്ടുപോയി ലൈംഗികമായി ചൂഷണം ചെയ്തു എന്നാണ് കേസ്.
പെൺകുട്ടി എതിർത്തതിനെ തുടർന്ന് ദിലീപ്് പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയും ബസ് സ്റ്റോപ്പിൽ ഇറക്കി വിടുകയും ചെയ്തെന്ന് പൊലീസ് പറയുന്നു.
പെൺകുട്ടി വിവരം പറഞ്ഞതോടെ സ്കൂൾ അധികൃതരാണ് നൂറനാട് പൊലീസിൽ അറിയിച്ചത്. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തി കേസ് റജിസ്റ്റർ ചെയ്തു.
ചെങ്ങന്നൂർ ഡിവൈഎസ്പിയുടെ നേതൃത്വത്തിൽ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് അന്വേഷണം ഊർജിതമാക്കിയതായി നൂറനാട് എസ്എച്ച്ഒ:എസ്.ശ്രീകുമാർ പറഞ്ഞു. ഇന്നലെ വൈകിട്ട് ദിലീപിന്റെ വീട്ടിൽ പൊലീസ് പരിശോധന നടത്തി … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

