കാസർകോട് ∙ ഡിസംബറിന്റെ തണുപ്പിനൊപ്പം ഗുവത്തടുക്ക ജി.കെ നഗറിലെ മറ്റപ്പള്ളി വീട്ടിൽ മനോഹര കാഴ്ചയൊരുക്കി മണിമുല്ലയും. കാസർകോട് ടൗൺ യുപിഎസ് അധ്യാപികയായിരുന്ന നല്ലപാഠം കോഓർഡിനേറ്റർ കൂടിയായിരുന്ന ആൻസി കെ.മാത്യു 4 വർഷം മുൻപു നട്ട
മണിമുല്ലയാണ് പ്രദേശത്താകെ സുഗന്ധം പരത്തുന്നത്. കഴിഞ്ഞ വർഷങ്ങളിലും ചെറുതായി പൂത്തിരുന്നെങ്കിലും ഇത്രയധികം പൂക്കളുണ്ടാകുന്നത് ഇതാദ്യമാണെന്ന് ആൻസി പറയുന്നു.
ചിത്രങ്ങളെടുക്കാനും ചെടി വാങ്ങാനുമായി പലരും വീട്ടിലെത്തുന്നുണ്ട്.
ഡിസംബർ മാസം പൂക്കുന്ന മണിമുല്ലയ്ക്ക് കാമിനി മുല്ല എന്നും പേരുണ്ട്. സാധാരണ മുല്ലയുടെ മണമല്ലെങ്കിലും മത്തുപിടിപ്പിക്കുന്ന സുഗന്ധമാണ് മണിമുല്ലയ്ക്കും.
നവംബർ മുതൽ ചെടി മൊട്ടിട്ടു തുടങ്ങും. ഫെബ്രുവരി വരെ നീളുന്നതാണ് മണിമുല്ലയുടെ പൂക്കാലം.
മണിമുല്ലയുടെ തണ്ടാണ് നടുന്നത്. ഇതിന് ഒട്ടേറെ ആവശ്യക്കാരുണ്ട്.
നിലവിൽ ഗേറ്റിലും മതിലിലും പടർന്നു നിൽക്കുന്ന മണിമുല്ല, ഇരുമ്പ് സ്റ്റാൻഡ് വഴി വീടിനു മുകളിലേക്കും കയറ്റിവിടാനുള്ള ഒരുക്കത്തിലാണിവർ. അടുത്ത വർഷം പൂവിടുന്ന സീസണാകുമ്പോഴേക്കും വീടിനു പന്തൽ പോലെ മണിമുല്ല ചെടി പടർത്തണമെന്നാണ് ആഗ്രഹം.
മണിമുല്ല മാത്രമല്ല മറ്റപ്പള്ളി വീട്ടിലെ മനോഹര കാഴ്ച.
മറ്റു ചെടികളും ചേർത്ത് വ്യാവസായിക രീതിയിലല്ലെങ്കിലും ചെറിയൊരു നഴ്സറി തന്നെ ഇവിടടെ തയാറാക്കിയിട്ടുണ്ട്. കേട്ടറിഞ്ഞു ചോദിച്ചു വരുന്നവരാണ് ഇവിടെ കസ്റ്റമേഴ്സ്.
പത്താം ക്ലാസ് വിദ്യാർഥിയായി മകൻ ജൂബിൽ അമ്മയ്ക്ക് എല്ലാ സഹായവും നൽകി ഒപ്പം നിൽക്കുന്നു. ഭർത്താവ് ആന്റണി മസ്കത്തിൽ വ്യാപാര സ്ഥാപനത്തിൽ മാനേജറായി ജോലി ചെയ്യുന്നു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

