ശബരിമല ∙ വിശ്വാസത്തിൽ അധിഷ്ഠിതമായ ആചാരവുമായി അയ്യപ്പസ്വാമിക്കു കാണിക്കയായി സമർപ്പിക്കാൻ വനവിഭങ്ങളുമായി അഗസ്ത്യാർകൂടത്തിലെ കാടിന്റെ മക്കളെത്തി. അഗസ്ത്യാർകൂടം കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്ര ട്രസ്റ്റി വിനോദ് മുണ്ടണി, അയ്യപ്പൻ കാണി എന്നിവരുടെ നേതൃത്വത്തിൽ 167 അംഗ സംഘമാണ് ഇന്നലെ രാത്രി 8 ന് ദർശനം നടത്തിയത്.
മുളംകുറ്റിയിൽ നിറച്ച കാട്ടുതേൻ, കദളിക്കുല, കുന്തിരിക്കം തുടങ്ങിയവയും ഈറ്റ, മുള, ചൂരൽ എന്നിവയിൽ തയാറാക്കിയ പൂക്കൂടകൾ, പൂവട്ടികൾ തുടങ്ങിവയുമാണ് സമർപ്പിച്ചത്. സംഘത്തിൽ 27 പേർ കുട്ടികളുണ്ട്.
അതിൽ 23 പേരും കന്നിക്കാരാണ്. 17 മാളികപ്പുറങ്ങളും ഉണ്ട്.
തിരുവനന്തപുരം ജില്ലയിലെ പാറ്റാംപാറ, കുന്നത്തേരി, പ്ലാവിള, കമലകം, മുക്കോത്തിവയൽ, പൊടിയം, കൊമ്പിടി, ചോനാംപാറ, മാങ്കോട്, മുളമൂട്, കൈതോട്, പാങ്കാവ്, ആമല, തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ പ്രാവിള, കോതയാർ, ആറുകാണി നിവാസികളാണ് സംഘത്തിൽ ഉള്ളത്.
കാൽനടയായി പുറപ്പെട്ട ഇവർക്ക് കോട്ടൂർ മുണ്ടണി മാടൻ തമ്പുരാൻ ക്ഷേത്രത്തിൽ നിന്നാണ് ഇരുമുടിക്കെട്ട് നിറച്ചത്.
കെഎസ്ആർടിസിയുടെ പ്രത്യേക ബസിലാണ് പമ്പയിൽ എത്തിയത്. ദേവസ്വം ബോർഡും പൊലീസും പ്രത്യേക പരിഗണന നൽകി ക്യൂ നിൽക്കാതെ സന്നിധാനത്തേക്കു പോകാൻ അനുമതി നൽകി. മേൽശാന്തിയിൽനിന്നു പ്രസാദം സ്വീകരിച്ച ശേഷം മാളികപ്പുറത്തും ഇവർ ദർശനം നടത്തിയാണ് മടങ്ങിയത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

