കൊച്ചി∙ ഗവ. മോഡൽ എഞ്ചിനീയറിങ് കോളജിന്റെ വാർഷിക ടെക് ഫെസ്റ്റായ എക്സലിന്റെ ഭാഗമായി ‘വാക്ക് വിത്ത് മീ’ വാക്കത്തോൺ സംഘടിപ്പിച്ചു.
മൈൻഡ് എംപവർഡ് ചാരിറ്റബിൾ ട്രസ്റ്റും കൊച്ചി മിലൻ റോട്ടറി ക്ലബ്ബും എക്സലും ചേർന്നാണ് വാക്കത്തോൺ സംഘടിപ്പിച്ചത്. മേനക ബോട്ട് ജെട്ടിയിൽ നിന്നും ഫ്ലാഗ് ഓഫ് ചെയ്ത് വാട്ടർ മെട്രോയ്ക്ക് സമീപം സമാപിച്ചു.
ഭിന്നശേഷിക്കാരെ ഉൾക്കൊള്ളുന്ന സമൂഹമായി മാറുക എന്ന ലക്ഷ്യത്തോട് കൂടിയാണ് പരിപാടി സംഘടിപ്പിച്ചത്. പങ്കെടുത്ത കുട്ടികൾക്ക് മെഡൽ സമ്മാനിച്ചു.
ശേഷം വിദ്യാർഥികൾ മരടിൽ നടക്കുന്ന ലോക്കൽ സസ്റ്റെയിനബിൾ ഫെസ്റ്റിൽ പങ്കുചേർന്നു. എക്സൽ ഫെസ്റ്റ് ജനുവരി 9,10,11 തീയതികളിൽ നടക്കും.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

