മസ്കറ്റ്: ഒമാനിലെ വാദിയിൽ കുളിക്കാനിറങ്ങിയ മലയാളി യുവാവ് മുങ്ങി മരിച്ചു. കാസർകോട് മായിരെ മണിയംപാറ സ്വദേശി കണക്കിനാമൂല വീട്ടിൽ അബ്ദുല്ല ആഷിക് (22) ആണ് മരിച്ചത്.
മസ്കറ്റ്-സൂര് റോഡിലെ വാദി ശാബില്‍ കുളിക്കാനിറങ്ങിയപ്പോള്‍ വെള്ളക്കെട്ടില്‍ മുങ്ങിയാണ് മരിച്ചത്. കൂട്ടുകാർക്കൊപ്പം കുളിക്കാനിറങ്ങിയ യുവാവ് മുങ്ങി മരിക്കുകയായിരുന്നു.
നേരത്തെ യുഎഇയിൽ ജോലി ചെയ്തിരുന്ന അബ്ദുല്ല ആഷിക് ജോലി ആവശ്യാര്‍ത്ഥം അടുത്തിടെയാണ് ഒമാനിലെത്തിയത്. ഒമാനിലെ റൂവിയിലായിരുന്നു താമസം.
അവിവാഹിതനാണ്. പിതാവ്: ശാഹുല്‍ ഹമീദ്.
മാതാവ്: സുബൈദ. മൃതദേഹം സൂർ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

