കോട്ടയം ∙ മെഡിക്കൽ കോളജ് ആശുപത്രി ഗൈനക്കോളജി വിഭാഗത്തിൽ ആവശ്യത്തിന് ഡോക്ടർമാരില്ല, പ്രവർത്തനം അവതാളത്തിലേക്ക്. വലഞ്ഞ് രോഗികളും ഡോക്ടർമാരും. 15 അസിസ്റ്റന്റ് പ്രഫസർമാരുള്ളതിൽ 7 പേരുടെ തസ്തിക ഒഴിഞ്ഞു കിടക്കുന്നു.
ഒരാൾ നീണ്ട അവധിയിലാണ്.
ദിവസേന 300 പേരാണ് ഒപിയിലെത്തുന്നത്. 165 പേരെ കിടത്തിച്ചികിത്സിക്കുന്നുണ്ട്.
ദിവസേന 25ലധികം രോഗികളെ ചികിത്സയ്ക്ക് പ്രവേശിപ്പിക്കുന്നുണ്ട്. ഓരോ മാസവും 400 പ്രസവങ്ങൾ നടക്കുന്നു.
ഇവയിൽ 45 ശതമാനവും ഗുരുതരാവസ്ഥയിലുള്ളവയാണ്. ഇതു കൂടാതെയാണ് ഒട്ടേറെ ശസ്ത്രക്രിയകളും അനുബന്ധ ചികിത്സകളും.
കൃത്രിമ ബീജ സങ്കലനം ഉൾപ്പെടെ ചികിത്സകളും നടക്കുന്നു.
ഇവയെല്ലാം ചെയ്യാൻ 2 പ്രഫസർമാരും 3 അസോഷ്യേറ്റ് പ്രഫസർമാരും 7 അസിസ്റ്റന്റ് പ്രഫസറും മാത്രം. ചികിത്സ കൂടാതെ ഡോക്ടർമാരെ പഠിപ്പിക്കാനും പോകണം.
ഡോക്ടർമാരെ നിയമിക്കാതിരിക്കാൻ സർക്കാർ കണ്ടെത്തുന്ന ന്യായം കോടതിയിൽ നിലനിൽക്കുന്ന കേസാണ്.
ഒരുവർഷത്തെ റസിഡന്റ്സ്ഷിപ് പൂർത്തീകരിക്കാൻ സാധിക്കാതെവന്ന ചില ഡോക്ടർമാർ അവസരം നഷ്ടമാകും എന്ന് ചൂണ്ടിക്കാട്ടി പിഎസ്സി നടത്തിയ നിയമന പരീക്ഷയ്ക്കെതിരെ കോടതിയെ സമീപിച്ചിരുന്നു.
ഇതുമൂലം ഫൊറൻസിക്, ത്വക് രോഗം, ഗൈനക്കോളജി, അസ്ഥി രോഗം എന്നീ വിഭാഗങ്ങളിൽ ആദ്യഘട്ടത്തിൽ നിയമനം നടന്നില്ല. പിന്നീട് ഫൊറൻസിക്, ത്വക് രോഗം, അസ്ഥി രോഗം എന്നീ വിഭാഗങ്ങളിലെ കേസ് പിൻവലിച്ചതിനെത്തുടർന്ന് നിയമനം നടന്നു.
എന്നാൽ ഗൈനക്കോളജി വിഭാഗത്തിൽ നിയമനം നടന്നില്ല. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

