കൊച്ചി∙ തൊഴിൽ മേഖലയിലും നിത്യജീവിതത്തിലും നിർമിത ബുദ്ധിയുടെ നിരവധിയായ സാധ്യതകൾ ഉപയോഗിച്ച് പ്രവർത്തന ക്ഷമത വർദ്ധിപ്പിക്കാൻ ആഗ്രഹിക്കുന്നവർക്കായി മനോരമ ഹൊറൈസൺ, കൊച്ചി ആസ്ഥനമായുള്ള നെസ്റ്റ് ഡിജിറ്റലുമായി ചേർന്ന് ഏകദിന വർക്ഷോപ്പ് നടത്തുന്നു.
ജനറേറ്റീവ് എഐ, പ്രോംപ്റ്റ് എഞ്ചിനീയറിങ് എന്നിവയുടെ അടിസ്ഥാന തത്വങ്ങൾ തുടങ്ങി ആശയ വിനിമയത്തിനും കോൺടെന്റ് ഡവലപ്മെന്റിനും വെബ്സൈറ്റ് നിർമാണത്തിനും ഡാറ്റ വിശകലനവും ദൃശ്യവത്കരണവും വിദ്യാഭ്യാസം, മാർക്കറ്റിംങ്, മാനവ വിഭവശേഷി, സോഫ്റ്റ്വെയർ വികസനം എന്നിങ്ങനെയുള്ള വിവിധ തൊഴിൽ മേഖലകളിൽ എങ്ങനെ ഉപയോഗിക്കാമെന്നും നിലവിലുള്ള സംവിധാനങ്ങളെ എങ്ങനെ കൂടുതൽ കാര്യക്ഷമമാക്കാമെന്നും വർക്ഷോപ്പിൽ ചർച്ച ചെയ്യപ്പെടും.
ഈ മേഖലയിലെ വിദഗ്ധർ ക്ലാസുകൾ നയിക്കും. ഡിസംബര്‍ 13നു കാക്കനാട് നെസ്റ്റ് ഡിജിറ്റലിന്റെ ആസ്ഥാനത്താണ് വർക്ഷോപ് നടക്കുന്നത്.
പങ്കെടുക്കുന്നവർക്ക് സർട്ടിഫിക്കറ്റ് ലഭിക്കും. കൂടുതൽ വിവരങ്ങൾക്ക് ക്യുആർ കോഡ് സ്കാൻ ചെയ്യുകയോ സന്ദർശിക്കുകയോ ചെയ്യാം.
വിളിക്കാം 9048991111. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

