ബേപ്പൂർ ∙ മറീന ബീച്ചിൽ വ്യായാമത്തിന് എത്തുന്നവർക്കായി ഓപ്പൺ ജിം ഒരുങ്ങി. ബീച്ച് കവാടം പരിസരത്ത് ഒരുക്കുന്ന ജിമ്മിൽ ഉപകരണങ്ങൾ ഘടിപ്പിച്ചു.
അടിത്തറയിൽ പൂട്ടുകട്ട പാകുന്ന പണികളാണ് ബാക്കിയുള്ളത്.
പുലർകാല വ്യായാമത്തിന് ബീച്ചിൽ എത്തുന്നവർ ഇതിനകം ഫിറ്റ്നസ് ഉപകരണങ്ങൾ ഉപയോഗിച്ചു തുടങ്ങി. കുട്ടികൾ മുതൽ പ്രായമായവർക്കു വരെ ഉപയോഗിക്കാവുന്ന തരത്തിലാണ് ജിം സജ്ജമാക്കിയത്.
നഗരവാസികളിൽ വ്യായാമശീലങ്ങൾ വ്യാപിക്കുക ലക്ഷ്യമിട്ട് സംസ്ഥാന സ്പോർട്സ് കൗൺസിൽ നേതൃത്വത്തിലാണ് ബീച്ചിൽ ഓപ്പൺ ജിം പദ്ധതി നടപ്പാക്കുന്നത്.
തികച്ചും സൗജന്യമായി ഉപയോഗിക്കാം. ചെസ്റ്റ് പ്രെസ്, ട്രിപ്പിൾ ട്വിറ്റർ, ലെഗ് പ്രെസ്, റോവർ, ഷോൾഡർ ബിൽഡർ, സിറ്റ് അപ് ബോർഡ്, സർഫ് ബോർഡ്, ക്രോസ് ട്രെയിനർ, പുഷ് അപ് ബാർ, ഷോൾഡർ വീൽ എന്നിങ്ങനെയുള്ള ഉപകരണങ്ങളാണ് സ്ഥാപിച്ചത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

