കോട്ടയം ∙ ഹോളി ഫാമിലി ഹയർ സെക്കൻഡറി സ്കൂളിന്റെ വിഭാഗത്തിന്റെ രജത ജൂബിലി ആഘോഷവും വാർഷിക ദിനാചരണവും ബുധനാഴ്ച സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടന്നു. വിജയപുരം രൂപത മെത്രാൻ ഡോ.
സെബാസ്റ്റ്യൻ തെക്കേത്തേച്ചേരിൽ അധ്യക്ഷത വഹിച്ചു. തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ ഉദ്ഘാടനം ചെയ്തു.
മുൻ പ്രിൻസിപ്പൽമാർ, അധ്യാപകർ, അനധ്യാപകർ എന്നിവരെ കോർപറേറ്റ് മാനേജർ റവ. ഫാ.
ഡോ. ആന്റണി ജോർജ് പാട്ടപ്പറമ്പിൽ, അസോസിയേറ്റ് മാനേജർ റവ.
ഫാ റൊണാൾഡ് മാത്യു പുത്തൻപറമ്പിൽ എന്നിവർ ചേർന്ന് ആദരിച്ചു. ഹെഡ്മാസ്റ്റർമാരായ വി.എം.ബിജു, എൻ.എഫ്.സെബാസ്റ്റ്യൻ, പിടിഎ പ്രസിഡന്റ് ജയ്മോൻ വർഗീസ് എന്നിവർ പ്രസംഗിച്ചു.
ജൂബിലി കലണ്ടർ പ്രകാശനവും കുട്ടികളുടെ വിവിധ കലാപരിപാടികളും നടന്നു. പ്രിൻസിപ്പൽ അന്നമ്മ എബ്രഹാം സ്വാഗതവും പ്രോഗ്രാം കൺവീനർ കെ.പി.സാബു നന്ദിയും പറഞ്ഞു.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

