ആറ്റിങ്ങൽ ∙ ജില്ലാ കലോത്സവത്തിന്റെ ആദ്യ ദിനം മുതൽ ആരംഭിച്ച കല്ലുകടി അതേപടി തുടരുന്നു. കലോത്സവ വേദികളിൽ ഇന്നലെയും സംഘർഷങ്ങൾക്കു പഞ്ഞമുണ്ടായില്ല.
കയ്യാങ്കളിയുടെ വക്കോളമെത്തിയ പല വാക്കേറ്റങ്ങളും പൊലീസിന്റെ ഇടപെടൽ കാരണം ഒഴിഞ്ഞുമാറി.
തുടക്കം മുതൽ വിധിനിർണയത്തെച്ചൊല്ലി തർക്കങ്ങൾ ഉടലെടുത്തിരുന്നു. ചൊവ്വാഴ്ച വൈകിട്ടു നടന്ന നാടക മത്സര വിധിനിർണയത്തിൽ പരാതികൾ ഏറെയായിരുന്നു.
മികച്ച നടൻ, മികച്ച നടി എന്നിവ വിധികർത്താക്കൾ പ്രഖ്യാപിക്കാത്തത് പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. ശക്തമായ പ്രതിഷേധത്തിനൊടുവിൽ ഒരു മണിക്കൂറിന് ശേഷം വിധിനിർണയത്തിന്റെ പൂർണമായ രൂപം മൈക്കിലൂടെ അറിയിച്ച് സംഘാടകർ തലയൂരി.
മോഹിനിയാട്ടം മത്സരത്തിന്റെ വിധിനിർണയത്തിലും പരാതികളുണ്ടായി.
ഇന്നലെ രാവിലെ വട്ടപ്പാട്ട് മത്സരം നടക്കുന്നതിനിടെ മൈക്ക് ഓഫായതും തർക്കത്തിനിടയായി.
യുപി വിഭാഗം ഒപ്പന മത്സരത്തിന്റെ വിധിനിർണയത്തോടനുബന്ധിച്ച് തുടങ്ങിയ ബഹളം മണിക്കൂറുകളോളം നീണ്ടു. വിധികർത്താക്കളുടെ യോഗ്യത ചോദ്യം ചെയ്ത് രക്ഷാകർത്താക്കളും പരിശീലകരും എത്തിയതോടെ ഹൈസ്കൂൾ, ഹയർസെക്കൻഡറി വിഭാഗം മത്സരങ്ങൾ ആരംഭിക്കുന്നത് മണിക്കൂറുകൾ താമസിച്ചു.
ഒട്ടേറെ സ്കൂളുകൾ പരാതി നൽകിയിട്ടുണ്ട്.
ഹൈസ്കൂൾ മത്സരം ആരംഭിക്കുന്നതിന് മുൻപ് സ്റ്റേജിന് മുന്നിൽ പ്രതിഷേധവുമായി എത്തിയ പരിശീലകരെ പൊലീസ് ഇടപെട്ട് നീക്കി. തുടർന്ന് വിധികർത്താക്കളുമായി ഡിഡി നേരിട്ട് ചർച്ച നടത്തിയ ശേഷമാണ് മത്സരങ്ങൾ പുനരാരംഭിച്ചത്.
ഭരതനാട്യം വേദിയിലും വിധികർത്താക്കളെ മാറ്റണമെന്ന് ആവശ്യപ്പെട്ട് കുട്ടികളും അധ്യാപകരും രക്ഷാകർത്താക്കളും അടക്കമുള്ളവർ പ്രതിഷേധിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

