ഇടമൺ ∙ ശബരിമലയ്ക്കുള്ള തീർഥാടകത്തിരക്കു വർധിച്ചിട്ടും സുരക്ഷയില്ലാതെ വാകത്താനം മാർത്തോമ്മാ പള്ളിക്കു മുന്നിലെ കൊടുംവളവ്. മുക്കട–ഇടമൺ–അത്തിക്കയം പാത വീതി കൂട്ടി ടാറിങ് നടത്തിയിട്ടും വളവിൽ സുരക്ഷാ സംവിധാനം ഒരുക്കിയിട്ടില്ല.വാകത്താനം ജംക്ഷനും കുരിശടിക്കും മധ്യേയുള്ള കൊടുംവളവാണിത്.
വളവിനു മുൻപും പിൻപും വളവുകളാണ്. അവ പിന്നിട്ടെത്തുമ്പോഴാണ് വലിയ വളവിൽ എത്തുന്നത്.
വളവിന്റെ വീതി കൂട്ടിയിരുന്നു. എന്നാൽ വളവിന്റെ മധ്യത്തിൽ ഇടിതാങ്ങി സ്ഥാപിച്ചിട്ടില്ല. ഇരുവശത്തും ഇടിതാങ്ങികളുണ്ട്.
എതിരെയെത്തുന്ന വാഹനങ്ങൾക്കു വശം കൊടുക്കാൻ അതിരു ചേർക്കുന്ന വാഹനങ്ങൾ അപകടത്തിൽപെടാൻ സാധ്യത കൂടുതലാണ്.
അപകട മുന്നറിയിപ്പു നൽകുന്ന ബോർഡുകളും അടയാളങ്ങളും പാതയിലില്ലാത്തതും പൊല്ലാപ്പാണ്.
എരുമേലി–ഇലവുങ്കൽ പാതയിൽ കെഎസ്ആർടിസി ബസുകൾ ഒഴികെയുള്ള വലിയ വാഹനങ്ങൾക്കു വിലക്കുണ്ട്. അവ മുക്കടയെത്തി ഇടമൺ, അത്തിക്കയം, പെരുനാട് വഴി മണ്ണാരക്കുളഞ്ഞി–പ്ലാപ്പള്ളിയിൽ പാതയിൽ കടന്നാണ് പമ്പയ്ക്കു പോകുന്നത്. ഇതര സംസ്ഥാനങ്ങളിൽ നിന്നെത്തുന്ന തീർഥാടക വാഹനങ്ങളിലെ ഡ്രൈവർമാർക്ക് പാതയെപ്പറ്റി വ്യക്തതയില്ല.
ഇത് അപകട സാധ്യത വർധിപ്പിക്കുന്നു.
പിഡബ്ല്യുഡിയുടെ അടിയന്തര ഇടപെടലാണ് ഇതിനു വേണ്ടത്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

