സൂറത്ത്: അമിതവേഗതയിൽ സഞ്ചരിച്ച ബൈക്ക് നിയന്ത്രണം വിട്ട് മറിഞ്ഞ് പ്രമുഖ യൂട്യൂബ്, ഇൻസ്റ്റഗ്രാം വ്ലോഗർക്ക് ദാരുണാന്ത്യം. ഗുജറാത്തിലെ സൂറത്തിൽ നടന്ന അപകടത്തിൽ ‘പികെആർ വ്ലോഗർ’ എന്ന പേരിൽ അറിയപ്പെടുന്ന പ്രിൻസ് പട്ടേൽ (18) ആണ് മരിച്ചത്.
കെടിഎം ഡ്യൂക്ക് ബൈക്കിൽ സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. ബൈക്കിൽ നിന്ന് തെറിച്ചുവീണ യുവാവിൻ്റെ തല ശരീരത്തിൽ നിന്ന് വേർപെട്ട
നിലയിലായിരുന്നു. സൂറത്തിലെ ഗ്രേറ്റ് ലൈനർ ഫ്ലൈഓവറിലായിരുന്നു സംഭവം.
മണിക്കൂറിൽ 140 കിലോമീറ്റർ വേഗതയിലായിരുന്നു പ്രിൻസ് ബൈക്കോടിച്ചിരുന്നത്. ഫ്ലൈഓവറിൽ നിന്ന് ഇറങ്ങിവരുമ്പോൾ ബൈക്കിൻ്റെ നിയന്ത്രണം നഷ്ടമാവുകയായിരുന്നുവെന്ന് ദൃക്സാക്ഷികൾ പറഞ്ഞു.
റോഡിലേക്ക് തെറിച്ചുവീണ പ്രിൻസ് പലതവണ ഉരുണ്ട ശേഷം ഡിവൈഡറിൽ ചെന്നിടിക്കുകയായിരുന്നു.
അമിതവേഗതയിലായിരുന്ന ബൈക്ക് അപകടം നടന്ന സ്ഥലത്തുനിന്ന് നൂറുമീറ്ററോളം ദൂരം നിരങ്ങിനീങ്ങി. അപകടസമയത്ത് പ്രിൻസ് ഹെൽമെറ്റ് ധരിച്ചിരുന്നില്ലെന്ന് പ്രാഥമിക അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
ബൈക്കിംഗ് റീലുകളിലൂടെയും അതിവേഗ റൈഡിംഗ് വീഡിയോകളിലൂടെയും സമൂഹമാധ്യമങ്ങളിലെ കൗമാരക്കാർക്കിടയിൽ പ്രിൻസ് ഏറെ ശ്രദ്ധേയനായിരുന്നു. കഴിഞ്ഞ സെപ്റ്റംബറിലാണ് പ്രിൻസ് പുതിയ കെടിഎം ഡ്യൂക്ക് 390 ബൈക്ക് സ്വന്തമാക്കിയത്.
തൻ്റെ ബൈക്കിന് ‘ലൈല’ എന്ന് പേരിട്ട്, സ്വയം ‘മജ്നു’ ആണെന്ന് വിശേഷിപ്പിക്കുന്ന റീലുകളും ഇദ്ദേഹം അടുത്തിടെ പങ്കുവെച്ചിരുന്നു. പുതിയ ബൈക്ക് വാങ്ങി മാസങ്ങൾക്കകമാണ് അപകടം സംഭവിച്ചത്.
അമിതവേഗതയാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

