പാപ്പിനിശ്ശേരി ∙ പാപ്പിനിശ്ശേരി സ്റ്റേഷനിൽ പ്ലാറ്റ്ഫോമിനു നീളവും ഉയരവും കുറവായതിനാൽ ഏറെബുദ്ധിമുട്ടുന്നത് ഭിന്നശേഷിക്കാരും മുതിർന്ന പൗരന്മാരും. ജില്ലയിൽ പാസഞ്ചർ ട്രെയിൻ നിർത്തുന്ന റെയിൽവേ സ്റ്റേഷനുകളിൽ പ്ലാറ്റ്ഫോമിന്റെ ഉയരവും നീളവും കൂട്ടാൻ റെയിൽവേ ഒരു നടപടിയും സ്വീകരിക്കുന്നില്ല. കോച്ച് ഫ്ലോറിനും പ്ലാറ്റ്ഫോമിനും ഇടയിലെ അകലം കുറയ്ക്കണമെന്നും പ്ലാറ്റ്ഫോമിന്റെ ഉയരം രണ്ടര മുതൽ 3 അടി വരെ കൂട്ടണമെന്നും വർഷങ്ങൾക്ക് മുൻപേ റെയിൽവേ തീരുമാനിച്ചതാണ്. എന്നാൽ ലോക്കൽ ട്രെയിനുകൾ നിർത്തുന്ന സ്റ്റേഷനുകളുടെ പ്ലാറ്റ്ഫോം ഒരു വികസനവുമില്ലാതെ കിടക്കുന്നു.
താഴ്ന്നുകിടക്കുന്ന പ്ലാറ്റ്ഫോമിലേക്ക് യാത്രക്കാർ ഇറങ്ങുമ്പോൾ അപകടത്തിൽപെടുന്നു.
പ്ലാറ്റ്ഫോമിന്റെ നീളക്കുറവ് കാരണം ട്രെയിനിൽനിന്നു കുറ്റിക്കാട്ടിലേക്ക് ഇറങ്ങേണ്ടി വരുന്ന അവസ്ഥയാണ്. കഴിഞ്ഞ ദിവസം ട്രെയിനിൽ കയറുന്നതിനിടെ തെന്നിവീണ് ഒരു യാത്രക്കാരന് പരുക്കേറ്റു. പ്ലാറ്റ്ഫോമിലേക്ക് 3 അടിയിലധികം താഴ്ചയുള്ളതിനാൽ ഇറങ്ങാനാണ് ഏറെ പ്രയാസമെന്ന് യാത്രക്കാർ പരാതിപ്പെട്ടു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

