കൊച്ചി∙ നിരന്തര കുറ്റാവാളിയെ കാപ്പ ചുമത്തി നാട് കടത്തി. ആലങ്ങാട്, നീറിക്കോട് കാട്ടിപ്പറമ്പിൽ വീട്ടിൽ വിഘ്നേഷ് (30)നെയാണ് കാപ്പ ചുമത്തി ആറ് മാസത്തേക്ക് നാട് കടത്തിയത്.
റൂറൽ ജില്ലാ പൊലീസ് മേധാവി എം. ഹേമലതയുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ എറണാകുളം റേഞ്ച് ഡി.ഐ.ജി ഡോ, സതീഷ് ബിനോ ആണ് ഉത്തരവിട്ടത്.
മോഷണം, കവർച്ച, അതിക്രമിച്ച് കയറൽ, ദേഹോപദ്രവം , ഭീഷണിപ്പെടുത്തൽ, തുടങ്ങി നിരവധി കുറ്റകൃത്യങ്ങളിൽ ഉൾപ്പെട്ടയാളാണ്. കഴിഞ്ഞ ആഗസ്റ്റിൽ തട്ടാൻപടി ഭാഗത്തുള്ള ഒരു വീടിന്റെ മുറ്റത്തേക്ക് വടിവാളുമായി അതിക്രമിച്ച് കയറി വടി വാൾ വീശി ഭീഷണിപ്പെടുത്തി വീട്ടുകാരെ ദേഹോപദ്രവം ഏൽപ്പിച്ചതിനും ഭീഷണിപ്പെടുത്തിയതിനും ആലുവ വെസ്റ്റ് പൊലീസ് രജിസ്റ്റർ ചെയ്ത കേസിൽ പ്രതിയായതിനെ തുടർന്നാണ് നടപടി.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

