കൊല്ലം∙ ആഭ്യന്തരമായി വികസിപ്പിച്ച സാങ്കേതികവിദ്യയിലൂടെ കഴിഞ്ഞ 30 വർഷമായി റോക്കറ്റ് സയൻസിൽ ഇന്ത്യ ഏറെ മുന്നേറിയെന്ന് ഐഎസ്ആർഒ ചെയർമാൻ ഡോ. വി.
നാരായണൻ. യുഎസ് വാർത്താവിനിമയ ഉപഗ്രഹം ഈ മാസം വിക്ഷേപിക്കുന്നത് അവരുമായുള്ള സഹകരണ പദ്ധതി അല്ലെന്നും പകരം ഇന്ത്യയുടെ കുറഞ്ഞ ചെലവിലുള്ള സാങ്കേതിക മികവിനുള്ള അംഗീകാരമാണെന്നും അദ്ദേഹം പറഞ്ഞു.
ടികെഎം ആർട്സ് ആൻഡ് സയൻസ് കോളജിന്റെ വജ്ര ജൂബിലി ആഘോഷവും മെറിറ്റ് ഡേയും ഉദ്ഘാടനം ചെയ്യുകയായിരുന്നു ഐഎസ്ആർഒ ചെയർമാൻ. എല്ലാ മേഖലയിലും മാറ്റം കൊണ്ടുവരാൻ ഐഎസ്ആർഒയുടെ വിവിധ സാങ്കേതിക വിദ്യകളിലൂടെ കഴിഞ്ഞു.
കടലിൽ പോകുന്ന മത്സ്യത്തൊഴിലാളിക്ക് എവിടെ വലവീശിയാൽ മീൻ കിട്ടും എന്നത് ഉൾപ്പെടെയുള്ള വിവരങ്ങൾ വിരൽത്തുമ്പിൽ ലഭിക്കുന്നത് ഉപഗ്രഹ സാങ്കേതിക വിദ്യയുടെ മികവാണ്.
കാലാവസ്ഥ വിവരങ്ങൾ ഉൾപ്പെടെയുള്ളവയും ലഭിക്കുന്നു. ആരോഗ്യ, വിദ്യാഭ്യാസ മേഖലകളിലും ഈ മികവ് ദൃശ്യമാണ്.
പ്രീപ്രൈമറി ക്ലാസ് മുതൽ റിസർച് ഗൈഡ് വരെയുള്ള അധ്യാപകരുടെ മുഖത്ത് ദൈവത്തെയാണ് വിദ്യാർഥികൾ ദർശിക്കുന്നത്. കേവലം അക്കാദമിക മികവ് മാത്രമല്ല, അവിടെ പഠിക്കുന്ന വിദ്യാർഥികളുടെ വ്യക്തിത്വ വികാസത്തിലും അധ്യാപകർ ശ്രദ്ധിക്കണമെന്നും അദ്ദേഹം പറഞ്ഞു.
ബയോടെക്നോളജി ഡിപ്പാർട്മെന്റിലെ റിസർച് സെന്റർ ഡോ.
കവിതാ രാജ് ഉദ്ഘാടനം ചെയ്തു. ടികെഎം കോളജ് ട്രസ്റ്റ് ചെയർമാൻ ഡോ.
ടി.കെ. ഷഹൽ ഹസൻ മുസല്യാർ അധ്യക്ഷനായിരുന്നു.
എംഎൽഎമാരായ പി.സി. വിഷ്ണുനാഥ്, എം.
നൗഷാദ്, ടികെഎം കോളജ് ട്രസ്റ്റ് അംഗങ്ങളായ ടി.കെ. ജലാലുദ്ദീൻ മുസല്യാർ, ടി.കെ.
ജമാലുദ്ദീൻ മുസല്യാർ, ഡോ. മുഹമ്മദ് ഹാരൂൺ, ട്രസ്റ്റ് എക്സിക്യൂട്ടീവ് ഡയറക്ടർ ഡോ.
എസ്. അയൂബ്, പ്രിൻസിപ്പൽ ഡോ.
എം.ജെ. ഷീബ, വൈസ് പ്രിൻസിപ്പൽ ഡോ.
ബോബി ടി. എഡ്വിൻ, പ്രഫ.
ഡോ. ബി.
ലത തുടങ്ങിയവർ പ്രസംഗിച്ചു. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

