കോട്ടയം ∙ പ്രീഡിഗ്രി ചെറിയ ഡിഗ്രിയല്ല. കോട്ടയം ജില്ലാ പഞ്ചായത്തിലേക്ക് മത്സരിക്കുന്ന സ്ഥാനാർഥികളിൽ ഉയർന്ന വിദ്യാഭ്യാസ യോഗ്യതയിൽ ഒന്നാം സ്ഥാനം പ്രീഡിഗിക്കാണ്.
എല്ലാ മുന്നണികളിലും പ്രീഡിഗ്രിക്കാർ ഇടം നേടി. 83 സ്ഥാനാർഥികളിൽ 17 പേരുടെ ഉയർന്ന വിദ്യാഭ്യാസ യോഗ്യത പ്രീഡിഗ്രിയാണ്. എസ്എസ്എൽസി മുതൽ പിഎച്ച്ഡി നേടിയവർ വരെ സ്ഥാനാർഥി പട്ടികയിലുണ്ട്. വിവിധ മേഖലകളിൽ തൊഴിൽ ചെയ്യുന്നവരും സർക്കാർ ജോലിയിൽനിന്നു വിരമിച്ചവരുമുണ്ട്. ബിഎ ബിരുദമാണ് രണ്ടാംസ്ഥാനത്ത്; 14 പേർ.
ബിഎ, ബിഎസ്സി, ബികോം ശ്രേണിയിൽ ഉൾപ്പെടുന്നവർ ആകെ 23 പേരുണ്ട്. 11 സ്ഥാനാർഥികളുടെ ഉയർന്ന വിദ്യാഭ്യാസ യോഗ്യത എസ്എസ്എൽസിയാണ്.
10 പേർ അധ്യാപക പരിശീലനം പൂർത്തിയാക്കിയവരാണ്. ഇവരിലൊരാൾ സെറ്റ് പാസായിട്ടുണ്ട്.
ഒരു സ്ഥാനാർഥി ഹിന്ദി സാഹിത്യാചാര്യ കോഴ്സ് പാസായിട്ടുണ്ട്. 8 പേർ എംഎ(7), എംകോം (1) ബിരുദാനന്തര ബിരുദം നേടിയവരാണ്. സഹകരണബാങ്കിൽ ജോലി നേടാനുള്ള ജെഡിസി (ജൂനിയർ ഡിപ്ലോമ ഇൻ കോഓപ്പറേഷൻ) പാസായ 3 പേരുണ്ട്.
ഒരാൾ ഐടിഐ കോഴ്സ് വിജയിച്ചിട്ടുണ്ട്. 6 സ്ഥാനാർഥികൾ അഭിഭാഷകരാണ്. ഒരാൾ എൻജിനീയറിങ് മേഖലയിൽ എംടെക് ബിരുദം നേടിയിട്ടുണ്ട്. ഡോക്ടർ ഓഫ് ഫാർമസി ബിരുദമുള്ളയാളും പട്ടികയിലുണ്ട്. … FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

