എരുമേലി ∙ പൊന്തൻപുഴ അപകട വളവിൽ വീണ്ടും അപകടം.
നിയന്ത്രണം വിട്ട കാർ വൈദ്യുത പോസ്റ്റിൽ ഇടിച്ചു.
കഴിഞ്ഞ ഒരു മാസത്തിനുള്ളിൽ ഇതേ പോസ്റ്റിൽ ഇടിക്കുന്ന നാലാമത്തെ വാഹനമാണിത്. പുനലൂർ – മൂവാറ്റുപുഴ സംസ്ഥാനപാതയിലെ പൊന്തൻപുഴ ജംക്ഷനിലാണ് സ്ഥിരം വാഹനങ്ങൾ അപകടത്തിൽപെടുന്നത്.
അശാസ്ത്രീയമായ വളവാണ് ഇവിടെ ഉണ്ടാകുന്ന അപകടങ്ങൾക്കു കാരണം. കഴിഞ്ഞ ആഴ്ച മാറ്റിയിട്ട
വൈദ്യുത പോസ്റ്റിലാണ് ഇന്നലെ വീണ്ടും കാർ ഇടിച്ചുകയറിയത്. മണിമല ഭാഗത്തുനിന്ന് റാന്നിയിലേക്കു പോയ കാറാണ് അപകടത്തിൽപെട്ടത്.
ആർക്കും പരുക്കില്ല.
അപകടമുണ്ടാകുന്ന ഓരോ തവണയും വാഹനങ്ങൾ വൈദ്യുതത്തൂണുകൾ ഇടിച്ചു തകർക്കും. കഴിഞ്ഞ 17ന് ഇതേ വൈദ്യുത പോസ്റ്റിൽ, തമിഴ്നാട്ടിൽ നിന്ന് തക്കാളിയുമായി വന്ന വാൻ ഇടിച്ചുകയറി തകർന്നിരുന്നു.
റോഡിലെ വളവ് അറിയാതെ വേഗത്തിൽ എത്തുന്ന വാഹനങ്ങൾ അശാസ്ത്രീയമായ വളവിൽ നിയന്ത്രണം വിട്ട് റോഡിനു പുറത്തേക്ക് പോകുകയാണ്. ഈ വാഹനങ്ങൾ വനത്തിൽ നിൽക്കുന്ന വൈദ്യുതത്തൂണിലും വനത്തിലെ മരങ്ങളിലുമാണ് ഇടിക്കുന്നത്.
രാത്രിയാണ് അപകടങ്ങൾ കൂടുതലും ഉണ്ടാകുന്നത്. ഓരോ അപകട
ശേഷവും കെഎസ്ഇബി വൈദ്യുതത്തൂൺ മാറ്റിസ്ഥാപിക്കും.
പൊന്തൻപുഴ മുക്കട റോഡിനു സമീപത്തെ വളവും പൊന്തൻപുഴ – പ്ലാച്ചേരി റോഡിൽ ജല അതോറിറ്റി പമ്പിങ് കേന്ദ്രത്തിനു സമീപത്തെ വളവുമാണ് കൂടുതൽ അപകടം നടക്കുന്ന ഇടങ്ങൾ.
നൂറുകണക്കിന് അപകടങ്ങളാണ് ഇവിടെ നടന്നിട്ടുള്ളത്.
വീതി കൂടിയ റോഡിലെ അശാസ്ത്രീയമായ വളവാണ് അപകട കാരണം.
റോഡ് വീതികൂട്ടിയപ്പോൾ വളവ് നിവർക്കുന്നതിനു വനം വകുപ്പ് സ്ഥലം വിട്ടുനൽകാതിരുന്നതാണ് അപകടങ്ങൾക്ക് കാരണമെന്നാണ് നാട്ടുകാരുടെ പരാതി.
പൊന്തൻപുഴയിലെ അപകട വളവിൽ 4 വർഷത്തിനിടെ ഉണ്ടായത് അൻപതിലേറെ അപകടങ്ങൾ.
പൊന്തൻപുഴയിൽ നിന്ന് ചാരുവേലിയിലേക്കു തിരിയുന്ന വനം ഭാഗത്തെ വളവാണ് സ്ഥിരം അപകട മേഖല.
സംസ്ഥാന ഹൈവേയായി റോഡ് വികസിപ്പിച്ചതോടെയാണ് അപകടങ്ങൾ വർധിച്ചത്. റോഡ് നന്നായതോടെ വാഹനങ്ങളുടെ വേഗം കൂടി.
മണിമല ഭാഗത്തുനിന്ന് റാന്നി ഭാഗത്തേക്കു പോകുന്ന വാഹനങ്ങൾ ഈ വളവിൽ വേഗത്തിൽ എത്തുമ്പോൾ വളവ് തിരിയാതെ സമീപമുള്ള വീട്ടിലോ വനത്തിലെ മരങ്ങളിലെ തിട്ടയിലോ ഇടിച്ചു കയറുകയാണ്. കഴിഞ്ഞ ഓഗസ്റ്റിൽ ഭാരം കയറ്റിവന്ന ലോറി വൈദ്യുത പോസ്റ്റ് ഇടിച്ചുതകർത്ത് മരത്തിൽ ഇടിച്ചാണ് നിന്നത്.
ഇതിനു ശേഷം ചെറുതും വലുതുമായ പത്തിലേറെ അപകടങ്ങളാണുണ്ടായത്.
അപകടങ്ങൾ ഭയന്ന് വളവിൽ താമസിക്കുന്ന വീട്ടുകാർ വീടിന്റെ മുറ്റത്ത് കമ്പിവേലിയും ഇരുമ്പ് നെറ്റും സ്ഥാപിച്ചു. വനമേഖലയിലെ ഈ കൊടും വളവ് നിവർത്തിയാൽ അപകടങ്ങൾ ഒഴിവാക്കാൻ കഴിയുമെന്നാണ് പരിസരവാസികൾ പറയുന്നത്.
… FacebookTwitterWhatsAppTelegram
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

