അമേരിക്കയിൽ ഇപ്പോൾ പുതിയ തൊഴിൽ നിയമനങ്ങൾ കുറയുകയാണെന്നാണ് സമീപകാലത്തെ റിപ്പോർട്ടുകൾ വ്യക്തമാക്കിയത്. എന്നാൽ, അത് താൽക്കാലികം മാത്രമാണെന്നും അടുത്ത ഒരു ദശാബ്ദത്തിനിടയിൽ അമേരിക്കൻ തൊഴിൽ വിപണി കുതിച്ചുകയറുമെന്നും യുഎസ് ബ്യൂറോ ഓഫ് ലേബർ സ്റ്റാറ്റിസ്റ്റിക്സിന്റെ റിപ്പോർട്ട് പറയുന്നു.
2034നകം യുഎസ് സമ്പദ്വ്യവസ്ഥയിൽ പുതുതായി തുറക്കാൻ സാധ്യത 50 ലക്ഷത്തിലധികം തൊഴിലവസരങ്ങളാണ്.
ഇതിൽത്തന്നെ ആരോഗ്യസേവന മേഖല, സയന്റിഫിക്, ടെക്നിക്കൽ സേവനങ്ങൾ തുടങ്ങിയ വിഭാഗങ്ങളിലായിരിക്കും കൂടുതൽ തൊഴിലവസരം. ഈ മേഖലകൾ 50 ശതമാനത്തിലധികംവരെ വളർച്ച പ്രതീക്ഷിക്കുന്നു.
നഴ്സിങ് മേഖലയിൽ ഉൾപ്പെടെ വലിയ തൊഴിൽസാധ്യതയുണ്ടെന്നത് കൂടുതൽ നേട്ടമാവുക ഇന്ത്യക്കാർക്കായിരിക്കും; പ്രത്യേകിച്ച് വൈദഗ്ധ്യത്തിലും ഇംഗ്ലീഷ് ഭാഷാപരിജ്ഞാനത്തിലും ഏറ്റവും മുൻനിരയിലുള്ള മലയാളി നഴ്സുമാർക്ക്.
അമേരിക്കൻ ജനസംഖ്യയിൽ പ്രായമായവരുടെ എണ്ണം കൂടുന്നതാണ് ആരോഗ്യസേവന മേഖലയെ തൊഴിൽവിപണിയിൽ മുന്നിട്ടുനിർത്തുന്നത്. നിലവിൽത്തന്നെ രണ്ടുലക്ഷത്തിലധികം നഴ്സുമാരുടെ കുറവ് അമേരിക്ക നേരിടുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ.
നിർമിതബുദ്ധി (എഐ) സാങ്കേതികവിദ്യയുടെ കാലമാണ് ഇനിയെന്നിരിക്കേ കംപ്യൂട്ടർ, ഗണിതശാസ്ത്രം എന്നീ മേഖലകളിൽ വൈദഗ്ധ്യമുള്ളവർക്കും തൊഴിൽ സാധ്യതയേറെ.
കാത്തിരിക്കുന്ന ചില തൊഴിലുകളും വാർഷിക വേതന സാധ്യതകളും ഇങ്ങനെ:
∙ വിൻഡ് ടർബൈൻ ടെക്നീഷ്യൻ : 62,580 ഡോളർ (58 ലക്ഷം രൂപ)
∙ സോളർ പാനൽ ഇൻസ്റ്റാളർ : 51,860 ഡോളർ (46 ലക്ഷം രൂപ)
∙ നഴ്സ് : 1.29 ലക്ഷം ഡോളർ (1.15 കോടി രൂപ)
∙ ഡേറ്റ സയന്റിസ്റ്റ് : 1.12 ലക്ഷം ഡോളർ (99 ലക്ഷം രൂപ)
∙ ഇൻഫർമേഷൻ സെക്യൂരിറ്റി അനലിസ്റ്റ് : 1.24 ലക്ഷം ഡോളർ (1.1 കോടി രൂപ)
∙ മെഡിക്കൽ സർവീസ് മാനേജർ : 1.17 ലക്ഷം ഡോളർ (1.04 കോടി രൂപ)
∙ ഫിസിക്കൽ തെറാപ്പിസ്റ്റ് അസിസ്റ്റന്റ് : 65,610 ഡോളർ (58.8 ലക്ഷം രൂപ)
∙ ആക്ച്വറീസ് (ഫിനാൻഷ്യൽ അനലിസ്റ്റ്) : 1.25 ലക്ഷം ഡോളർ (1.11 കോടി രൂപ)
∙ ഫിസിക്കൽ അസിസ്റ്റന്റ് : 1.33 ലക്ഷം ഡോളർ (1.18 കോടി രൂപ)
ബിസിനസ്, ഇക്കണോമി, സ്റ്റോക്ക് മാർക്കറ്റ്, പഴ്സനൽ ഫിനാൻസ്, കമ്മോഡിറ്റി, സമ്പാദ്യം വാർത്തകൾക്ക്:
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

