മൂലമറ്റം ∙ നിയന്ത്രണം വിട്ട വാൻ മരത്തിലിടിച്ചു നിർത്തി; 14 പേർക്കു പരുക്ക്.
രണ്ടുപേരുടെ നില ഗുരുതരം. കൊട്ടാരക്കര കുന്നിക്കോട് സ്പെക്ട്രം ട്യൂഷൻ സെന്ററിലെ വിദ്യാർഥികളും അധ്യാപകരും സഞ്ചരിച്ച വാഹനമാണ് അപകടത്തിൽപെട്ടത്.
ഇടുക്കി കണ്ടുമടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന വാൻ തൊടുപുഴ – പുളിയൻമല സംസ്ഥാനപാതയിലെ ഗുരുതിക്കളത്തിനു സമീപം 5-ാം വളവിലാണ് അപകടത്തിൽപെട്ടത്. വൈകിട്ട് 7 മണിയോടെയായിരുന്നു അപകടം.
നിയന്ത്രണം വിട്ട വാൻ മരത്തിലിടിപ്പിച്ച് നിർത്തുകയായിരുന്നു.
മരത്തിലിടിച്ചില്ലായിരുന്നെങ്കിൽ 500 മീറ്ററിലേറെ ആഴമുള്ള കൊക്കയിലേക്ക് പതിക്കുമായിരുന്നു.
വാഹനത്തിന്റെ ഡ്രൈവർ എസ്.ഷംനാദിന്റെ വലതുകാലിന് ഒടിവുണ്ട്. കൂടാതെ വിദ്യാർഥിയായ എ.എസ്.ജ്യോതികയുടെ(17) പരുക്കും ഗുരുതരമാണ്.
ഇവരെ തൊടുപുഴയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി.
വാഹനത്തിൽ കൂടെയുണ്ടായിരുന്ന 10, പ്ലസ്ടു ക്ലാസുകളിലെ വിദ്യാർഥികളായ സന ഫാത്തിമ, സുഫനാസ്, ആദില ലിസ, മുഹമ്മദ് ഫാറൂക്ക്, നിധി സജീവ്, എസ്.ശ്രീരാജ്, ഫാബിയ ഫാത്തിമ, കൃഷ്ണപ്രിയ, ഫാത്തിമ അലി, എസ്.ഷമീർ അധ്യാപകരായ അംജദ് ഖാൻ, നൗഫൽ എന്നിവരെയാണ് മൂലമറ്റത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 3 പേർ പരുക്കുകളില്ലാതെ രക്ഷപ്പെട്ടു.
…
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

