കട്ടപ്പന ∙ ഡോക്ടർമാരുടെ 12 തസ്തികകളുള്ള താലൂക്ക് ആശുപത്രിയിൽ നിലവിലുള്ളത് 6 പേർ മാത്രം. ഇവരെയും അത്യാഹിത വിഭാഗത്തിലേക്കു നിയോഗിക്കേണ്ടി വരുന്നതിനാൽ ഇതിലെ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനവും രോഗികൾക്കു ലഭിക്കുന്നില്ല.
സ്ഥിരം തസ്തികയിൽ 11 ഡോക്ടർമാരെയും ഒരു എൻഎച്ച്എം ഡോക്ടറെയുമാണ് ഇവിടെ നിയമിച്ചിട്ടുള്ളത്.
അത്യാഹിത വിഭാഗത്തിലെ മെഡിക്കൽ ഓഫിസറുടെ തസ്തിക ഒഴിഞ്ഞുകിടക്കുകയാണ്. ബാക്കി 11 പേർ ഉണ്ടെങ്കിലും 5 പേരുടെ സേവനം ലഭിക്കുന്നില്ല.
ഒരാൾ മെഡിക്കൽ അവധിയിലാണ്. ബാക്കിയുള്ളവരും അവധിയെടുത്തിരിക്കുകയാണ്.
2 താൽക്കാലിക ഡോക്ടർമാരുടെ സേവനം ഇവിടെ ലഭ്യമായിരുന്ന സമയത്താണ് അടുത്തയിടെ 2 സ്ഥിരം തസ്തികകളിലേക്ക് നിയമനം നടത്തിയത്. ഇതോടെ താൽക്കാലിക ഡോക്ടർമാരെ ഒഴിവാക്കി.
എന്നാൽ പുതുതായി എത്തിയ 2 ഡോക്ടർമാരും അവധിയെടുത്തതോടെ പ്രതിസന്ധി രൂക്ഷമായി.
2 പീഡിയാട്രിഷ്യൻമാരെ നിയമിച്ചിട്ടുണ്ടെങ്കിലും ഒരാളുടെ സേവനം 2 വർഷത്തോളമായി ജോലിക്രമീകരണ വ്യവസ്ഥയിൽ അടിമാലി താലൂക്ക് ആശുപത്രിയിലാണ് ലഭിക്കുന്നത്. മറ്റൊരാളെ അത്യാഹിത വിഭാഗത്തിലേക്ക് നിയോഗിക്കുന്നതിനാൽ കുട്ടികൾക്കു യഥാസമയം ചികിത്സ നൽകാനാവാതെ വരുന്നു.
ഇഎൻടി ഡോക്ടറെയും അത്യാഹിത വിഭാഗത്തിലേക്ക് നിയോഗിക്കാറുണ്ട്. ഫൊറൻസിക് സർജനെയും അത്യാഹിത വിഭാഗത്തിലേക്ക് മാറ്റുമ്പോൾ പോസ്റ്റ്മോർട്ടം പോലും നടത്താനാകുന്നില്ല.
കഴിഞ്ഞ ദിവസം 2 പോസ്റ്റ്മോർട്ടം കേസുകൾ ഉണ്ടായിരുന്നെങ്കിലും ഡോക്ടറുടെ സേവനം ലഭ്യമാക്കാനാകാതെ വന്നതോടെ മറ്റ് ആശുപത്രികളിലേക്ക് പറഞ്ഞയയ്ക്കേണ്ടിവന്നു.
താലൂക്ക് ആശുപത്രിയായി ഉയർത്തിയിട്ട് ഒരു പതിറ്റാണ്ട് കഴിഞ്ഞിട്ടും ആവശ്യത്തിന് ഡോക്ടർമാരുടെ തസ്തിക പോലും സൃഷ്ടിച്ചിട്ടില്ല. ഗൈനക്കോളജി അടക്കമുള്ള തസ്തികകൾ സൃഷ്ടിക്കാത്തതിനാൽ ആളുകൾ ഇടുക്കി, കോട്ടയം മെഡിക്കൽ കോളജുകളെ ആശ്രയിക്കേണ്ടി വരുന്നു.
എല്ലാ വിഭാഗങ്ങളിലും ആവശ്യത്തിന് ഡോക്ടർമാർ ഇല്ലാത്തതിനാലും എത്തുന്നവരിൽ പലരും അവധിയെടുക്കുന്നതിനാലും ഡ്യൂട്ടിയിലുള്ളവർ അധിക ജോലിഭാരത്താൽ വലയുകയാണ്. ജനറൽ ഒപിയിൽ പല ദിവസങ്ങളിലും 230 രോഗികളെവരെ ഒരു ഡോക്ടർ ചികിത്സിക്കേണ്ട
സാഹചര്യമാണ്. …
ദിവസം ലക്ഷകണക്കിന് ആളുകൾ വിസിറ്റ് ചെയ്യുന്ന ഞങ്ങളുടെ സൈറ്റിൽ നിങ്ങളുടെ പരസ്യങ്ങൾ നൽകാൻ ബന്ധപ്പെടുക വാട്സാപ്പ് നമ്പർ 7012309231 Email ID [email protected]

